ഫ്ളോറിഡ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന
ഫാമിലി കോണ്‍ഫറന്‍സ് ഫ്ളോറിഡ ഹയ്യാത് റീഗന്‍സി കോണ്‍ഫറന്‍സ സെന്ററില്‍ മുംബൈ
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന
മെത്രാപ്പോലീത്ത അഭി. അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ
അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഓര്‍ത്തഡോക്സ് വൈദീക സെമിനാരി മുന്‍
പ്രിന്‍സിപ്പാളും സുപ്രസിദ്ധ വേദശാസ്ത്ര പണ്ഡിതനുമായ റവ.ഫാ. ഡോ. കെ.എം. ജോര്‍ജ്ജ്
മുഖ്യ പ്രഭാഷകനായിരുന്നു.
ഈ ലോകത്തിനു അനുരൂപമാകാതെ നന്മയും പ്രസാദവും
പൂര്‍ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സ് പുതുക്കി
രൂപാന്തരപ്പെടുവിന്‍ എന്ന റോമര്‍ ലേഖനത്തെ അടിസ്ഥാനമാക്കി ഫാ.ഡോ. കെ.എം.ജോര്‍ജ്ജ്
മുഖ്യ പ്രഭാഷണം നടത്തി. ഭദ്രാസന സെക്രട്ടറി റവ.ഫാ.ഡോ. ജോയി പയിങ്കോളില്,
റവ.ഫാ.ജോര്‍ജ് ഡാനിയേല്‍, വെ.റവ.ഗീവഗ്ഗീസ് അരൂപ്പാല കോര്‍ എപ്പിസ്കോപ്പ
എന്നിവരും പ്രസംഗിച്ചു.
കോണ്‍ഫ്രെന്‍സിന്റെ ആരംഭം കുറിച്ചുകൊണ്ട് നടത്തിയ
വിളംബര ഘോഷയാത്രയ്ക്ക് സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റവ.ഫാ. രാജു
ദാനിയേല്‍, പുലികോട്ടില്‍ ജോയി, തോമസ് രാജന്, കൌണ്‍സില്‍ അംഗങ്ങളായ ചാര്‍ളി
പടനിലം, ജോര്‍ജ് ഗീവര്‍ഗ്ഗീസ്, ജോസഫ് വര്‍ഗ്ഗീസ്, ലുസി മാത്യു, കോണ്ഫ്രെന്സ്
കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി. ഉദ്ഘാടനതോടനുബന്ധിച്ചു ജോര്‍ജ്
പണിക്കരുടെ ഗാനമേള ആരംഭ ദിനം മോഡി പിടിപ്പിച്ചു. വിവിധ ഇടവകകളില്‍ നിന്നുമായി
എത്തിച്ചേര്‍ന്ന കുടുംബംഗളുടെ സ്നേഹ സാന്ദ്രമായി മാറിയ സമ്മേളന നഗര്‍
സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഉദ്ഘോഷിയ്ക്കുന്നതായിരുന്നു. മാത്യു
ജോണ്‍ സ്വാഗതമാശംസിച്ചു.