Image

ഒക്കലഹോമയില്‍ ദേവി ചന്ദനയ്‌ക്കും കിഷോര്‍ വര്‍മ്മയ്‌ക്കും സ്വീകണം നല്‍കി

ശങ്കരന്‍കുട്ടി ഒക്കലഹോമ Published on 17 July, 2012
ഒക്കലഹോമയില്‍ ദേവി ചന്ദനയ്‌ക്കും കിഷോര്‍ വര്‍മ്മയ്‌ക്കും സ്വീകണം നല്‍കി
ഒക്കലഹോമ: പ്രശസ്‌ത നര്‍ത്തകിയും സിനിമ-സീരിയല്‍ നടിയും ഗായികയുമായ ദേവിചന്ദയ്‌ക്കും ഭര്‍ത്താവും ഗായകനുമായ കിഷോര്‍ വര്‍മ്മയ്‌ക്കും ഒക്കലഹോമയിലെ ഹിന്ദു അസോസിയേഷന്‍ സ്‌നേഹോഷ്‌മളമായ സ്വീകരണം നല്‍കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കുമ്പോഴും വിദ്യാഭ്യാസത്തിന്‌ സമയം കണ്ടെത്തുന്നതില്‍ ദേവി ചന്ദന കാണിക്കുന്ന ആത്മാര്‍ത്ഥത വളരെ പ്രശംസനീയമാണ്‌. ഈ തിരക്കുകള്‍ക്കിടയിലും ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ മാസ്റ്റേഴ്‌സ്‌ ബിരുദം, ഭരതനാട്യത്തില്‍ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും റാങ്കോടെ ബാച്ചിലേഴ്‌സ്‌ ഡിഗ്രി, കൂടാതെ ഇപ്പോള്‍ ഡാന്‍സില്‍ മാസ്റ്റേഴ്‌സ്‌ ചെയ്‌തുകൊണ്ടിരിക്കുന്നു. ആതിഥേയരുടെ ആവശ്യപ്രകാരം ദേവിചന്ദന ജയന്തശ്രീ രാഗത്തിലുള്ള ത്യാഗരാജ സ്വാമികളുടെ ആദിതാളത്തിലുള്ള മരുഗേലത ഓരോ രാഘവാ....എന്ന കീര്‍ത്തനം ആലപിച്ചു.

തുടര്‍ന്ന്‌ കിഷോര്‍ വര്‍മ്മ സംഗീതവിരുന്ന്‌ നടത്തി. ഒ.എച്ച്‌.എം പ്രസിഡന്റ്‌ ജയചന്ദ്‌ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും തുടര്‍ന്ന്‌ അത്താഴവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
ഒക്കലഹോമയില്‍ ദേവി ചന്ദനയ്‌ക്കും കിഷോര്‍ വര്‍മ്മയ്‌ക്കും സ്വീകണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക