Image

നോര്‍ക്ക ഹെല്‍പ്പ്‌ ഡെസ്‌ക്കിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നു

അനില്‍ കുറിച്ചിമുട്ടം Published on 17 July, 2012
നോര്‍ക്ക ഹെല്‍പ്പ്‌ ഡെസ്‌ക്കിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നു
ദമാം: എല്ലാ ചൊവ്വാഴ്‌ചയും വൈകുന്നേരം ആറു മുതല്‍ നെസ്റ്റോ ഹാളില്‍ നവയുഗം സാംസ്‌കാരികവേദി നടത്തുന്ന നോര്‍ക്ക ഹെല്‍പ്പ്‌ ഡെസ്‌ക്കില്‍നിന്നും പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനും ക്ഷേമനിധിക്കുമുള്ള അപേക്ഷാഫോറം വിതരണവും സംശയങ്ങള്‍ക്കുള്ള മറുപടിയും വിശദീകരണവും തുടങ്ങി. നവയുഗം സാംസ്‌കാരികവേദി ദമാമിലെ മലയാളി പ്രവാസി സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച നോര്‍ക്ക ജനറല്‍ കണ്‍സള്‍ട്ടന്റ്‌ ഷിഹാബ്‌ കൊട്ടുകാട്‌ നയിച്ച ബോധവത്‌കരണ സെമിനാറിന്റെ തുടര്‍ച്ചയായാണ്‌ ഇത്‌.

പൂരിപ്പിച്ച അപേക്ഷ സ്വീകരിച്ച്‌ ഒരു മാസത്തിനുള്ളില്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നവയുഗം പ്രവര്‍ത്തകര്‍ നേരിട്ട്‌ വിതരണം ചെയ്യും. തുടക്കത്തില്‍ സമാഹരിച്ച അപേക്ഷാഫോമുകള്‍ നവയുഗം ഹെല്‍പ്പ്‌ ഡെസ്‌ക്‌ കണ്‍വീനര്‍ ടിറ്റോ ജോയിക്കുട്ടി, ഷിഹാബ്‌ കൊട്ടുകാടിന്‌ കൈമാറി. ചടങ്ങില്‍ നവയുഗം സാംസ്‌കാരികവേദി പ്രസിഡന്റ്‌ ഉണ്ണി പൂച്ചെടിയില്‍, ജനറല്‍ സെക്രട്ടറി കെ.ആര്‍. അജിത്‌, ജീവകാരുണ്യ വിഭാഗം ജോയിന്റ്‌ കണ്‍വീനര്‍ സഫിയ അജിത്‌, വനിതാവേദി കണ്‍വീനര്‍ സിനി റിയാസ്‌, കുടുംബവേദി ജോയിന്റ്‌ കണ്‍വീനര്‍ റീജ ഹനീഫ, റഷീദ്‌ വാടാനപ്പള്ളി, ദിലീപ്‌ വെള്ളല്ലൂര്‍, പ്രമോദ്‌ അല്‍ലാഫി എന്നിവര്‍ പങ്കെടുത്തു.

ഹെല്‍പ്പ്‌ ഡെസ്‌കില്‍ എത്തുന്നവര്‍ രണ്‌ട്‌ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ കൊണ്‌ടുവരണം. പാസ്‌പോര്‍ട്ടിന്റെ ആദ്യത്തേ പേജിന്റെയും വീസ പേജിന്റെയും കോപ്പി, അക്കാമയുടെ കോപ്പി എന്നിവയില്‍ പേര്‌ എഴുതി ഒപ്പിട്ടിരിക്കണം. തിരിച്ചറിയല്‍ കാര്‍ഡിനും ക്ഷേമനിധിക്കും പ്രത്യേകം ഫോട്ടോയും പാസ്‌പോര്‍ട്ടിന്റെ കോപ്പികളും ആവശ്യമാണ്‌.

കൂടുതല്‍ അപേക്ഷകരുള്ള ക്യാമ്പുകളില്‍ നവയുഗം പ്രവര്‍ത്തകര്‍ നേരിട്ടെത്തി അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 0569853837.
നോര്‍ക്ക ഹെല്‍പ്പ്‌ ഡെസ്‌ക്കിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക