Image

2 ലക്ഷം റിയാല്‍ തട്ടിപ്പറിച്ചോടിയ തസ്‌കരരെ മലയാളികള്‍ കീഴ്‌പ്പെടുത്തി

ഷക്കീബ്‌ കൊളക്കാടന്‍ Published on 17 July, 2012
2 ലക്ഷം റിയാല്‍ തട്ടിപ്പറിച്ചോടിയ തസ്‌കരരെ മലയാളികള്‍ കീഴ്‌പ്പെടുത്തി
റിയാദ്‌: രണ്‌ടു ലക്ഷം റിയാലടങ്ങിയ ബാഗ്‌ തട്ടിപ്പറിച്ചോടിയ തസ്‌കര വീരന്മാരെ മലയാളികളായ ഒരു പറ്റം യുവാക്കള്‍ സമയോചിതമായ ഇടപെടലിലൂടെ പിടികൂടി പോലീസിലേല്‍പ്പിച്ചു. സ്‌ഥാപനത്തിലെ തൊഴിലാളികള്‍ക്ക്‌ ബോണസ്‌ നല്‍കാനായി ബാങ്കില്‍ നിന്നും രണ്‌ ലക്ഷം രൂപ പിന്‍വലിച്ച്‌ വരികയായിരുന്ന `ബര്‍ഗര്‍ ബോട്ടിക' റെസ്റ്റോറന്റിലെ കാഷ്യറും തൃശൂര്‍ തിരുവില്വമല സ്വദേശിയുമായ പ്രശാന്തിന്‍െറ പക്കല്‍ നിന്നാണ്‌ കള്ളന്മാര്‍ ബാഗും തട്ടിയെടുത്ത്‌ ഓടിയത്‌.

ജോലി ചെയ്യുന്ന റെസ്റ്റോറന്റ്‌ നില്‍ക്കുന്ന കെട്ടിടത്തിലെ ലിഫ്‌റ്റില്‍ നിന്നാണ്‌ രണ്‌ടു പേര്‍ പ്രശാന്തില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്‌. ലിഫ്‌റ്റില്‍ നിന്നും ഇറങ്ങിയോടിയ സംഘത്തെ പ്രശാന്തിന്‍െറ ബഹളം കേട്ട്‌ ഓടിയെത്തിയ റെസ്‌റ്റോറന്റ ജോലിക്കാരായ മലയാളികള്‍ പിടികൂടുകയായിരുന്നു.

അന്‍പതോളം വരുന്ന തൊഴിലാളികള്‍ വളഞ്ഞു വച്ചപ്പോള്‍ കള്ളന്‍മാര്‍ കീഴടങ്ങാന്‍ നിര്‍ബന്‌ധിതരായി. തുടര്‍ന്ന്‌ പോലീസെത്തി ഇരുവരേയും കസ്റ്റഡിയിലെടുത്തു.

ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കള്ളന്‍മാരുടെ കാലില്‍ തിളച്ച എണ്ണ മറിഞ്ഞു വീണ്‌ പൊള്ളലേറ്റതായി റെസ്‌റ്റോറന്‍റ്‌ ജീവനക്കാരനായ കൂത്താട്ടുകുളം സ്വദേശി കിഷോര്‍ പറഞ്ഞു. അന്‍പതിലേറെ വരുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും മലയാളികളാണ്‌. സ്‌ഥാപനത്തിലെ പബ്‌ളിക്‌ റിലേഷന്‍സ്‌ ഓഫീസറും സ്വദേശിയുമായ അബൂയാസറും തസ്‌കരരെ പിടികൂടാന്‍ സഹായിച്ചതായി കിഷോര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക