Image

അപകീര്‍ത്തികരമായ രചന: ഒമാനില്‍ എഴുത്തുകാര്‍ക്ക്‌ തടവും പിഴയും

Published on 17 July, 2012
അപകീര്‍ത്തികരമായ രചന: ഒമാനില്‍ എഴുത്തുകാര്‍ക്ക്‌ തടവും പിഴയും
മസ്‌കറ്റ്‌: അപകീര്‍ത്തികരമായ രചന നടത്തിയെന്നാരോപിച്ച്‌ ഒമാനില്‍ ആറു എഴുത്തുകാര്‍ക്ക്‌ തടവും പിഴയും. ഇതില്‍ ഒരു വനിതാ എഴുത്തുകാരിയും ഉള്‍പ്പെടും. മസ്‌കറ്റ്‌ പ്രാഥമിക കോടതിയാണ്‌ ഇവര്‍ക്ക്‌ ഒരുവര്‍ഷം തടവും ആയിരം റിയാല്‍ പിഴയും വിധിച്ചത്‌. ദോഫാര്‍ യൂനിവേഴ്‌സിറ്റി എഞ്ചിനീയറിങ്‌ കോളജ്‌ വിദ്യാര്‍ഥിനിയും ദാല്‍കൂത്ത്‌ വിലായത്ത്‌ സ്വദേശിനിയുമായ മുനാ ബിന്‍ത്‌ സുഹൈല്‍ ബിന്‍ സഈദ്‌ ഹര്‍ദാന്‍ (24), സുല്‍ത്താന്‍ ഖാബൂസ്‌ യൂനിവേഴ്‌സിറ്റി , ലോ കോളെജ്‌ വിദ്യാര്‍ഥിയും സൊഹാര്‍ സ്വദേശിയുമായ മുഹമ്മദ്‌ ബിന്‍ ഖാതിര്‍ ബിന്‍ റാഷിദ്‌ അല്‍ ബാദി (21), സുല്‍ത്താന്‍ ഖാബൂസ്‌ യൂനിവേഴ്‌സിറ്റി ജീവനക്കാരനും മസ്‌കത്ത്‌ സ്വദേശിയുമായ മുഹമ്മദ്‌ ബിന്‍ സായിദ്‌ ബിന്‍ മര്‍ഹൂന്‍ അല്‍ ഹബ്‌സി (26), മാനവ വിഭവ ശേഷി മന്ത്രാലയം ജീവനക്കാരനും ബഹ്ല സ്വദേശിയുമായ അബ്ദുല്ല ബിന്‍ സാലിം ബിന്‍ ഹമദ്‌ അല്‍ സിയാബി (24), സുല്‍ത്താന്‍ ഖാബൂസ്‌ യൂനിവേഴ്‌സിറ്റി ജീവനക്കാരനും അല്‍ ഹംറാ വിലായത്ത്‌ സ്വദേശിയുമായ താലിബ്‌ ബിന്‍ അലി ബിന്‍ ഹിലാല്‍ അല്‍ ഹബ്രി (27), സൂര്‍ സ്വദേശി അബ്ദുല്ല ബിന്‍ മുഹമ്മദ്‌ ബിന്‍ നാസര്‍ അല്‍ ഉറൈമി (32) എന്നിവര്‍ക്കാണ്‌ ശിക്ഷ ലഭിച്ചത്‌.

അപകീര്‍ത്തിപ്പെടുത്തല്‍, സൈബര്‍ കുറ്റകൃത്യം എന്നിവ ചുമത്തിയാണ്‌ ഇവരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക