Image

ഫോമാ കണ്‍വെന്‍ഷന്‌ സുശക്തമായ സെക്യൂരിറ്റി

ജോയിച്ചന്‍ പുതുക്കുളം Published on 14 July, 2012
ഫോമാ കണ്‍വെന്‍ഷന്‌ സുശക്തമായ സെക്യൂരിറ്റി
ന്യൂയോര്‍ക്ക്‌: ഫോമയുടെ ഹൂസ്റ്റണ്‍, ലാസ്‌വേഗസ്‌ കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തവര്‍ക്ക്‌ ശക്തമായ സുരക്ഷ ഒരുക്കി കഴിവ്‌ തെളിയിച്ച ക്യാപ്‌റ്റന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന രാജു ഫിലിപ്പിനെയാണ്‌ ഫോമാ കാര്‍ണിവല്‍ ക്രൂയിസിന്‌ ഫോമാ കമ്മിറ്റി സെക്യൂരിറ്റി ചുമതല ഏല്‍പിച്ചിരിക്കുന്നത്‌. ഓഗസ്റ്റ്‌ ഒന്നു മുതല്‍ ആറുവരെ ഫോമയുടെ മൂന്നാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ സഞ്ചരിക്കുന്ന കപ്പലില്‍ അരങ്ങേറുമ്പോള്‍ `കുഞ്ഞു കുട്ടികള്‍ മുതല്‍ വാര്‍ദ്ധക്യം എത്തിയവര്‍ക്ക്‌ വരെ' സുരക്ഷ ഉറപ്പുവരുത്തുന്നത്‌ സ്റ്റാറ്റന്‍ഐലന്റില്‍ നിന്നുള്ള രാജു ഫിലിപ്പ്‌ ചെയര്‍മാനും, ന്യൂയോര്‍ക്കില്‍ നിന്നുള്ള ഫിലിപ്പ്‌ മഠത്തിലും, ഫ്‌ളോറിഡയില്‍ നിന്നുള്ള ജയിംസ്‌ ഇല്ലിക്കലും കോര്‍ഡിനേറ്റര്‍മാരായുള്ള കമ്മിറ്റി ആയിരിക്കും.

ഓഗസ്റ്റ്‌ ഒന്നിന്‌ ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌ ന്യൂയോര്‍ക്കിലെ ആംബര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഉദ്‌ഘാടന സമ്മേളനത്തിലും തുടര്‍ന്ന്‌ കപ്പലില്‍ നടക്കുന്ന വിവിധ പരിപാടികളിലും എന്‍.വൈ.പി.എച്ച്‌.ഡിയുടേയും സെക്യൂരിറ്റി ഓഫീസേഴ്‌സിന്റേയും സഹകരണത്തോടെ ക്യാപ്‌റ്റനും കൂട്ടരും ഓരോ കണ്‍വെന്‍ഷന്‍ പങ്കാളികളേയും കണ്ണിലെ കൃഷ്‌ണമണി പോലെ കാത്തുസൂക്ഷിക്കും.

സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ പ്രസിഡന്റ്‌, ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗം, നാഷണല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ച ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, ട്രൈസ്റ്റേറ്റ്‌ ഏരിയയില്‍ സാമൂഹ്യ-ജീവകാരുണ്യ മേഖലകളില്‍ സജീവസാന്നിധ്യമാണ്‌.

കേരള സമാജം ന്യൂയോര്‍ക്കിന്റെ ഭാരവാഹിയും, `കര്‍ഷകശ്രീ' അവാര്‍ഡിന്റെ സംഘാടകനും, സര്‍വ്വോപരി കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ താമസിക്കുന്ന ഗ്രാമ പ്രദേശങ്ങളിലെ ഗവണ്‍മെന്റ്‌ ആശുപത്രികളില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്‌തും ജനശ്രദ്ധ നേടിയെടുത്ത ഫിലിപ്പ്‌ മഠത്തില്‍, ടെലിവിഷന്‍, മീഡിയ രംഗത്തും സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിക്കുന്നു.

താമ്പാ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌, ഫോമാ ഫ്‌ളോറിഡ റീജിയന്റെ വൈസ്‌ പ്രസിഡന്റ്‌, ജിമ്മി ജോര്‍ജ്‌ വോളിബോളിന്റെ സംഘാടകന്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ പ്രവര്‍ത്തിച്ച്‌ ജനപ്രീതി നേടിയ ജയിംസ്‌ ഇല്ലിക്കല്‍, ഫ്‌ളോറിഡയിലെ സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യമേഖലകളിലെ നിറസാന്നിധ്യമാണ്‌.

വടക്കേ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ഫോമാ കണ്‍വെന്‍ഷനിലെത്തുന്ന ഓരോരുത്തരുടേയും സുരക്ഷ മാത്രമല്ല, അവരുടെ യാത്രാസൗകര്യമൊരുക്കുക എന്ന ശ്രമകരമായ ദൗത്യവും ഈ കമ്മിറ്റി ഏറ്റെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.fomaa.org

രാജു ഫിലിപ്പ്‌ (917 854 3818), ഫിലിപ്പ്‌ മഠത്തില്‍ (917 459 7819), ജയിംസ്‌ ഇല്ലിക്കല്‍ (813 230 8031). പി.ആര്‍.ഒ അനിയന്‍ ജോര്‍ജ്‌ അറിയിച്ചതാണിത്‌.
ഫോമാ കണ്‍വെന്‍ഷന്‌ സുശക്തമായ സെക്യൂരിറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക