Image

എന്‍.എസ്‌.എസ്‌ ഫിലാഡല്‍ഫിയയുടെ വാര്‍ഷിക പിക്‌നിക്കും കായിക മത്സരങ്ങളും

ശൈലേഷ്‌ നായര്‍ Published on 16 July, 2012
എന്‍.എസ്‌.എസ്‌ ഫിലാഡല്‍ഫിയയുടെ വാര്‍ഷിക പിക്‌നിക്കും കായിക മത്സരങ്ങളും
ഫിലാഡല്‍ഫിയ: എന്‍.എസ്‌.എസ്‌ ഓഫ്‌ ഫിലാഡല്‍ഫിയയുടെ പിക്‌നിക്കും കായിക മത്സരങ്ങളും ഹണ്ടിംഗ്‌ടണ്‍ വാലിയിലുള്ള ലോറിമോര്‍ പാര്‍ക്കില്‍ ജൂലൈ ഏഴാം തീയതി ശനിയാഴ്‌ച നടത്തി. പ്രായഭേദമെന്യേ അംഗങ്ങള്‍ ആവേശപൂര്‍വ്വം കായിക മത്സരങ്ങളില്‍ പങ്കെടുത്തു.

കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം ഓണാഘോഷത്തോടനുബന്ധിച്ച്‌ വിതരണം ചെയ്യും. പിക്‌നിക്കിലും കായിക മത്സരങ്ങളിലും പങ്കെടുത്ത്‌ വിജയപ്രദമാക്കിത്തീര്‍ത്ത എല്ലാ അംഗങ്ങള്‍ക്കും സെക്രട്ടറി ശൈലജാ നായരും പ്രസിഡന്റ്‌ രാജി നായരും നന്ദി രേഖപ്പെടുത്തി.
എന്‍.എസ്‌.എസ്‌ ഫിലാഡല്‍ഫിയയുടെ വാര്‍ഷിക പിക്‌നിക്കും കായിക മത്സരങ്ങളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക