Image

അബുദാബി വാഹനാപകടം: മാനന്തവാടി സ്വദേശിയടക്കം മൂന്നുപേര്‍ മരിച്ചു

Published on 16 July, 2012
അബുദാബി വാഹനാപകടം: മാനന്തവാടി സ്വദേശിയടക്കം മൂന്നുപേര്‍ മരിച്ചു
അബൂദാബി: അബൂദബിയില്‍ ഞായറാഴ്‌ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. വയനാട്‌ മാനന്തവാടി പിലാക്കാവ്‌ നരിപ്പറ്റ പരേതനായ അബുവിന്‍െറയും ഖദീജയുടെയും മകന്‍ ശഫീര്‍ (23), ഫിലിപ്പീന്‍സിലെ മനില സ്വദേശി എമേഴ്‌സണ്‍ (20) എന്നിവര്‍ക്ക്‌ പുറമെ മറ്റൊരാള്‍ കൂടി മരിച്ചു. എന്നാല്‍ ഇയാളെ തിരിച്ചരിഞ്ഞില്ല. മലയാളികള്‍ ഉള്‍പ്പെടെ ഒമ്പത്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇതില്‍ രണ്ടു ഫിലിപ്പീനികള്‍ക്ക്‌ ഗുരുതര പരിക്കാണ്‌.

ഞായറാഴ്‌ച പുലര്‍ച്ചെ അഞ്ചരയോടെ മുസഫ റോഡില്‍ മുശ്രിഫിനടുത്ത്‌ ഡല്‍മ സ്‌ട്രീറ്റിലെ സിഗ്‌നലിലാണ്‌ അപകടം. അബൂദബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്‌നോക്‌)യില്‍ ജോലി ചെയ്യുന്ന ശഫീര്‍ ഉള്‍പ്പെടെയുള്ളവര്‍ അല്‍ ഖലീജിലെ പെട്രോള്‍ പമ്പിലേക്ക്‌ ജോലിക്ക്‌ പോയതാണ്‌. ഇവര്‍ സഞ്ചരിച്ച മിനി വാനും ടാക്‌സിയും സിഗ്‌നലില്‍ വെച്ച്‌ കൂട്ടിയിടിക്കുകയായിരുന്നു. ശഫീര്‍ സഞ്ചരിച്ച മിനി വാന്‍, മഞ്ഞ സിഗ്‌നല്‍ തെളിഞ്ഞ സമയത്ത്‌ ഇന്‍റര്‍സെക്ഷനിലേക്ക്‌ കടക്കുകയും അതേസമയം, മറ്റൊരു ദിശയില്‍നിന്ന്‌ കയറിവന്ന ടാക്‌സിയുമായി കൂട്ടിയിടിക്കുകയും ചെയ്‌തുവെന്നാണ്‌ വിവരം. ശഫീറും കൂടെയുണ്ടായിരുന്ന എമേഴ്‌സണും തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ മരിച്ച മൂന്നാമത്തെ വ്യക്തി ടാക്‌സിയിലുണ്ടായിരുന്നയാളാണ്‌. ശഫീറും മറ്റുള്ളവരും പതിവായി ജോലിക്ക്‌ പോകാന്‍ ഏര്‍പ്പെടുത്തിയ വാഹനമാണ്‌ അപകടത്തില്‍പെട്ടത്‌. ശഫീറിന്‍െറ മൃതദേഹം നിയമ നടപടികള്‍ക്ക്‌ ശേഷം നാട്ടില്‍ കൊണ്ടുപോകും. സഹോദരങ്ങള്‍: നിസാര്‍, സെജിന, നസീറ.
അബുദാബി വാഹനാപകടം: മാനന്തവാടി സ്വദേശിയടക്കം മൂന്നുപേര്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക