Image

ഫൊക്കാനാ കണ്‍വെന്‍ഷനില്‍ ഭാഷാ-സാഹിത്യ സമ്മേളനം നടന്നു

എ.സി. ജോര്‍ജ്‌ Published on 16 July, 2012
ഫൊക്കാനാ കണ്‍വെന്‍ഷനില്‍ ഭാഷാ-സാഹിത്യ സമ്മേളനം നടന്നു
ഹൂസ്‌റ്റണ്‍: ഹൂസ്‌റ്റണിലെ ക്രൗണ്‍ പ്ലാസ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ഫൊക്കാന യുടെ പതിനഞ്ചാമത്‌ അന്തര്‍ദേശീയ കണ്‍വന്‍ ഷനിലെ ഭാഷാ സാഹിത്യ സെമിനാറും സമ്മേളനവും ശ്രദ്ധേമായി. കേരളത്തിലും അമേരിക്കയിലുമുള്ള ഭാഷാ പണ്ഡിതന്മാരും സാഹിത്യ കാരന്മാരും ഭാഷാ സ്‌നേഹികളും പങ്കെടുത്ത ഒരു ഭാഷാ - സാഹിത്യ വിഷ്വല്‍ സദസ്സായിരുന്നു അത്‌.

ഫൊക്കാന കണ്‍വന്‍ഷന്റെ രണ്ടാം ദിവസമായ ജൂലൈ ഒന്നിന്‌ രാവിലെയും ഉച്ചകഴിഞ്ഞുമായി രണ്ട്‌ സെഷനുകളിലായി നടന്ന ഭാഷാ - സാഹിത്യ സെമിനാറിന്‌ കണ്‍വീനര്‍ മാത്യു നെല്ലിക്കുന്ന്‌ സ്വാഗതം ആശംസിക്കുകയും പരിചയപ്പെടുത്തുകയും ചെയ്‌തു. രാവിലത്തെ സെഷനില്‍ ലൂക്കോസ്‌ പി. ചാക്കോ പ്രബന്ധമവതരിപ്പിച്ചു. പച്ചമലയാളം നിലനില്‍ക്കുമോ, മലയാളം ഇന്ന്‌ മലയാള നാട്ടില്‍ തന്നെ ഒരു പരീക്ഷണ കാലഘട്ടത്തിലാണ്‌. ഭാഷ വളരുന്നില്ല. അടി മുതല്‍ മുടിവ രെ ഒരു മുരടിപ്പാണ്‌ കാണുന്നത്‌. എന്നാല്‍ പ്രവാസികള്‍ക്കിടയില്‍ മലയാളഭാഷയോടുള്ള മമതയും പ്രതിബദ്ധതയും ശക്‌തമാണ്‌. പച്ചമലയാളത്തിന്റെ ഭാവുകത്വവും കാവ്യാത്മകതയും മലയാളിക്ക്‌ മറക്കാനൊക്കുകയില്ല. പ്രബന്ധക്കാരന്റെ ഈ അഭിപ്രായങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും കൂടുതല്‍ വ്യാപ്‌തമായി വിലയിരുത്തു കയും സന്നിഹിതരായ പ്രമുഖര്‍ സംസാരിക്കുകയും ചെയ്‌തു. സതീഷ്‌ ബാബു പയ്യന്നൂര്‍, ഡോ. എം.വി. പിള്ള, ആറന്മുള ഹരിഹരപുത്രന്‍, ഡോ. അലക്‌സാണ്ടര്‍ കാരിക്കല്‍, ശ്രീധര്‍ജി മണ്ണടി ഹരി, ജയവിജയന്‍ തുടങ്ങിയവര്‍ പ്രധാന പ്രഭാഷകരായിരുന്നു.

അമേരിക്കന്‍ മലയാളി പ്രവാസി സാഹിത്യ പ്രവര്‍ത്തകരും എഴുത്തു കാരും റിപ്പോര്‍ട്ടര്‍മാരുമായ മൊയ്‌തീന്‍ പുത്തന്‍ചിറ, ഏബ്രഹാം തെക്കേമുറി, എ.സി. ജോര്‍ജ്‌, സുഗുണന്‍ ഞെതക്കാട്‌, മീനു എലിസ ബത്ത്‌, ഡോ. എ.കെ.ബി. പിള്ള, ജോസ്‌ ഓച്ചാലില്‍, ജോസന്‍ ജോര്‍ജ്‌, കാടയ്‌ക്കല്‍ രമേശ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഉച്ചകഴിഞ്ഞുള്ള ഭാഷാ - സാഹിത്യ സെമിനാറിന്റെ മോഡറേറ്റര്‍ ജോര്‍ജ്‌ മണ്ണിക്കരോട്ടായിരുന്നു. അനന്തപുരിയിലെ കനകക്കുന്ന്‌ ഓഡിറ്റോറിയം എന്നായി രുന്നു സാഹിത്യ സമ്മേളന ഹാളിന്‌ പേര്‌. ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതിയും പേടകവുമായി അതിന്റെ സംഘാടകരായ ഐ. വര്‍ഗീസും, പാര്‍ഥസാരഥി പിള്ളയും, സണ്ണി വൈക്ലിഫും വേദിയിലെത്തിയപ്പോള്‍ ഭാഷാ സ്‌നേഹികള്‍ സ്വാഗതം ചെയ്‌തു.

ഡോ. എം.വി. പിള്ള പ്രത്യേകമായി ഈ ഫൊക്കാന കണ്‍വന്‍ഷനിലെ ഭാഷയ്‌ക്ക്‌ ഒരു ഡോളര്‍ പിരിവ്‌ സാഹിത്യസമ്മേളന വേദിയില്‍ ഉദ്‌ഘാടനം ചെയ്‌തു. ഭാഷയ്‌ക്കൊരു ഡോളര്‍ സംഭാവന നിധി പെട്ടി (പേടകം) കണ്‍വന്‍ഷന്റെ വിവിധ വേദികളിലും അരങ്ങിലും ഇടനാഴികളിലുമായി സഞ്ചരിച്ച്‌ അനേക ഡോളര്‍ വാരിക്കൂട്ടി ചരിത്രം സൃഷ്‌ടിച്ചു. ഇനി ആ ഫണ്ട്‌ അര്‍ഹരായവര്‍ക്ക്‌ എത്തണമെന്നു മാത്രം.
ഫൊക്കാനാ കണ്‍വെന്‍ഷനില്‍ ഭാഷാ-സാഹിത്യ സമ്മേളനം നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക