Image

ഒഐസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി മെമ്പര്‍ഷിപ്പ്‌ കാര്‍ഡ്‌ നല്‍കി

ഷക്കീബ്‌ കൊളക്കാടന്‍ Published on 16 July, 2012
ഒഐസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി മെമ്പര്‍ഷിപ്പ്‌ കാര്‍ഡ്‌ നല്‍കി
റിയാദ്‌: പാലക്കാട്‌ ജില്ലാ ഒഐസിസി കമ്മിറ്റി സഹ പോളിക്ലിനിക്ക്‌ ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാ കണ്‍വന്‍ഷനില്‍ അംഗങ്ങളുടെ മെംബര്‍ഷിപ്പ്‌ വിതരണം നടത്തി. ജില്ലാ പ്രസിഡന്റ്‌ രാധാകൃഷ്‌ണന്‍ മണ്ണാര്‍ക്കാടിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്‌്‌ കുഞ്ഞി കുമ്പള ഉദ്‌ഘാടനം ചെയ്‌തു.

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അഡ്വ. എല്‍.കെ അജിത്ത്‌, സജി കായംകുളം, അബ്‌ദുള്ള വല്ലാഞ്ചിറ, ഹരികൃഷ്‌ണന്‍, ഷാജി കുന്നിക്കോട്‌, സിദ്ദീഖ്‌ കല്ലൂപറമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ വിവിധ മണ്‌ഡലം കമ്മിറ്റി പ്രസിഡന്റുമാര്‍ കെപിസിസി അംഗീകൃത മെംബര്‍ഷിപ്പ്‌ കാര്‍ഡ്‌ ജില്ലാ സെക്രട്ടറി ഗിരീഷ്‌ കുമാറില്‍ നിന്നും ഏറ്റുവാങ്ങി. സെന്‍ട്രല്‍ കമ്മിറ്റി വൈസ്‌ പ്രസിഡന്റ്‌ പ്രമോദ്‌ പൂപ്പാല നേതൃത്വം നല്‍കി. റഫീഖ്‌ പട്ടാമ്പി സ്വാഗതവും ഹംസപ്പ നെല്ലായ നന്ദിയും പറഞ്ഞു.
ഒഐസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി മെമ്പര്‍ഷിപ്പ്‌ കാര്‍ഡ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക