Image

ഷാര്‍ജ യുവകലാസാഹിതി പി.കെ.വി അനുസ്‌മരണം നടത്തി

Published on 16 July, 2012
ഷാര്‍ജ യുവകലാസാഹിതി പി.കെ.വി അനുസ്‌മരണം നടത്തി
ഷാര്‍ജ: മുന്‍ മുഖ്യമന്ത്രിയും സിപിഐ നേതാവുമായ പി.കെ. വാസുദേവന്‍ നായരുടെ എഴാം ചരമ വാര്‍ഷികം യുവകലാസാഹിതി ഷാര്‍ജ അജ്‌മാന്‍ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ജൂലൈ 13ന്‌ (വെള്ളി) വൈകുന്നേരം ഏഴിന്‌ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന അനുസ്‌മരണ സമ്മേളനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ അഡ്വ. വൈ.എ. റഹിം ഉദ്‌ഘാടനം ചെയ്‌തു. യുവകലാസാഹിതി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഇ.ആര്‍. ജോഷി അനുസ്‌മരണ പ്രഭാഷണം നടത്തി.

മൂല്യവത്തായ രാഷ്‌ട്രീയത്തില്‍ പി.കെ.വി യുടെ പങ്ക്‌ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. യുവകലാസാഹിതി സെന്‍ട്രല്‍ കമ്മിറ്റി ജോയിന്റ്‌ സെക്രട്ടറി പി.ശിവപ്രസാദ്‌ വിഷയം അവതരിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍, വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ മാത്തന്‍, മാസ്‌ ഷാര്‍ജ ജോയിന്റ്‌ സെക്രട്ടറി അനില്‍ അമ്പാട്ട്‌, പ്രിയദര്‍ശിനി ഷാര്‍ജ ജനറല്‍ സെക്രട്ടറി ചന്ദ്ര പ്രകാശ്‌ ഇടവന, ബേബി ജോണ്‍ ഫൗണേ്‌ടഷന്‍ യുഎഇ ചാപ്‌റ്റര്‍ സെക്രട്ടറി ജോസഫ്‌ എട്വേര്‍ഡ്‌ എന്നിവര്‍ പ്രസംഗിച്ചു. ലാളിത്യം മുഖമുദ്രയാക്കി അഴിമതിയുടെ കറ പുരളാതെ എങ്ങനെ പൊതു പ്രവര്‍ത്തനം നടത്താം എന്ന്‌ തെളിയിച്ച നേതാവാണ്‌ പി.കെ.വി എന്ന്‌ യോഗത്തില്‍ പ്രസംഗിച്ചവര്‍ ചൂണ്‌ടിക്കാട്ടി.

യോഗത്തില്‍ യുവകലാസാഹിതി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്‌ വിനയചന്ദ്രന്റെ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി അംഗം പി.എം.പ്രകാശന്‍ സ്വാഗതവും ഷാര്‍ജ യൂണിറ്റ്‌ സെക്രട്ടറി പ്രതീഷ്‌ ചിതറ നന്ദിയും പറഞ്ഞു.
ഷാര്‍ജ യുവകലാസാഹിതി പി.കെ.വി അനുസ്‌മരണം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക