Image

എസ്‌എംസിഎ കുവൈറ്റ്‌ സാംസ്‌കാരിക സന്ധ്യ സംഘടിപ്പിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 16 July, 2012
എസ്‌എംസിഎ കുവൈറ്റ്‌ സാംസ്‌കാരിക സന്ധ്യ സംഘടിപ്പിച്ചു
കുവൈറ്റ്‌: ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ത്തോമ്മ ശ്ശീഹായുടെ ഓര്‍മത്തിരുനാളിനോടനുബന്ധിച്ച്‌ എസ്‌എംസിഎ കുവൈറ്റ്‌ സംഘടിപ്പിച്ച സാംസ്‌കാരിക സന്ധ്യ ജൂലൈ 13 ന്‌ (വെള്ളി) വൈകുന്നേരം ആറു മുതല്‍ ജാബ്രിയ കെഎംഎ ഹാളില്‍ നടന്നു.

ഒരാഴ്‌ചയായി നടന്നുവന്നിരുന്ന സഭാ ചരിത്ര പ്രദര്‍ശനത്തിനും സെമിനാറിനും ഇതോടെ തിരശീല വീണു. സാംസ്‌കാരിക സന്ധ്യ വികാരി ജനറാള്‍ ഫാ. മാത്യൂസ്‌ കുന്നേല്‍പുരയിടം ഉദ്‌ഘാടനം ചെയ്‌തു. സഭാചരിത്ര പണ്‌ഠിതനായ ഷെവലിയര്‍ പ്രഫ. ജോര്‍ജ്‌ മേനാച്ചേരി മുഖ്യപ്രഭാഷണം നടത്തി.

എസ്‌എംസിഎ പ്രസിഡന്റ്‌ ജേക്കബ്‌ പൈനാടത്ത്‌ അധ്യക്ഷത വഹിച്ചു. ബാലദീപ്‌തി പ്രസിഡന്റ്‌ അഞ്ചു വര്‍ഗീസ്‌ ആശംസ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ബിജോയ്‌ പാലാക്കുന്നേല്‍, ട്രഷറര്‍ ലൂയിസ്‌ നേര്യംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്റര്‍ ഫാമിലി യൂണിറ്റ്‌ ക്വിസ്‌ മത്സരത്തിലെ വിജയികള്‍ക്കുള്ള ട്രോഫികളും പത്തിലും പന്ത്രണ്‌ടിലും ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡുകളും സഭാ ചരിത്ര സെമിനാറില്‍ ഡെലിഗേറ്റ്‌ ആയി പങ്കെടുത്തവര്‍ക്കുള്ള സ്‌മരണികകളും യോഗത്തില്‍ വിതരണം ചെയ്‌തു.

തുടര്‍ന്ന്‌ നാല്‌ ഏരിയകളില്‍ നിന്നുമായി നൂറിലധികം ആളുകള്‍ അരംഗത്ത്‌ അണിനിരന്ന കലാപരിപാടികളില്‍ ലഘു നാടകങ്ങളും നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു.
എസ്‌എംസിഎ കുവൈറ്റ്‌ സാംസ്‌കാരിക സന്ധ്യ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക