Image

പോള്‍ വര്‍ക്കി മെമ്മോറിയല്‍ ട്രോഫി ഫിലാഡല്‍ഫിയ ടീമിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 15 July, 2012
പോള്‍ വര്‍ക്കി മെമ്മോറിയല്‍ ട്രോഫി ഫിലാഡല്‍ഫിയ ടീമിന്‌
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 30-ന്‌ നടന്ന അഞ്ചാമത്‌ മാപ്പ്‌ ചീട്ടുകളി ടൂര്‍ണമെന്റില്‍ ജോണ്‍സണ്‍ മാത്യു, സാബു സ്‌കറിയ, സാബു വര്‍ഗീസ്‌ എന്നിവര്‍ അടങ്ങിയ ഫിലാഡല്‍ഫിയ ടീം ചാമ്പ്യന്മാരായി. അന്തരിച്ച റിട്ട. ഡിവൈഎസ്‌പി പോള്‍ വര്‍ക്കിയുടെ സ്‌മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എവര്‍റോളിംഗ്‌ ട്രോഫി അദ്ദേഹത്തിന്റെ പുത്രന്‍ ബിനു പോള്‍ വിജയികള്‍ക്ക്‌ സമ്മാനിച്ചു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പത്ത്‌ ടീമുകള്‍ മാറ്റുരച്ച വീറും വാശിയും നിറഞ്ഞ മത്സരങ്ങള്‍ ആവേശകരവും വിനോദപ്രദവുമായിരുന്നു. ഓരോ ടീമും ബുദ്ധിയും കണക്കുകൂട്ടലുകളും ഉപയോഗിച്ച്‌ ജയിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ പരിമുറുക്കത്താല്‍ ഉദ്വേഗജനകമായിരുന്നു.

ഫിലിപ്പ്‌ ജോണ്‍ (ഫിലാഡല്‍ഫിയ), ജോസഫ്‌ മൂന്നുപാറയില്‍ (ന്യൂജേഴ്‌സി), മോഹന്‍ പരുവകാട്ടില്‍ (ഡിട്രോയിറ്റ്‌)എന്നിവര്‍ അടങ്ങിയ ടീം റണ്ണേഴ്‌സ്‌ അപ്പിനുള്ള ട്രോഫിയും ക്യാഷ്‌ അവാര്‍ഡും നേടി.

സണ്ണി വാളിയപ്ലാക്കല്‍, ജോസഫ്‌ ചാമക്കാലായില്‍, ജോണ്‍ ചാക്കോ ഇലഞ്ഞിക്കല്‍ എന്നിവര്‍ അടങ്ങിയ ന്യൂജേഴ്‌സി ടീം മൂന്നാം സ്ഥാനത്തിനും, ടോം തോമസ്‌, സൈമണ്‍ ജോര്‍ജ്‌, ഷാജി തോമസ്‌ എന്നിവര്‍ അടങ്ങിയ ന്യൂയോര്‍ക്ക്‌ ടീം നാലാം സ്ഥാനത്തിനും അര്‍ഹരായി.

മത്സരാനന്തരം നടന്ന സമാപന ചടങ്ങുകളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ കളിക്കാരും ചീട്ടുകളി പ്രേമികളും മാപ്പിന്റെ സംഘാടകവൈഭവത്തെ പുകഴ്‌ത്തി. ചെയര്‍മാന്‍ സാബു സ്‌കറിയ നന്ദി രേഖപ്പെടുത്തി.
പോള്‍ വര്‍ക്കി മെമ്മോറിയല്‍ ട്രോഫി ഫിലാഡല്‍ഫിയ ടീമിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക