Image

കോമഡി സൂപ്പര്‍ സ്റ്റാഴ്‌സ്‌ ഇന്‍ യുഎസ്‌എ ന്യൂയോര്‍ക്കില്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 15 July, 2012
കോമഡി സൂപ്പര്‍ സ്റ്റാഴ്‌സ്‌ ഇന്‍ യുഎസ്‌എ ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്‌: നായര്‍ ബനവലന്റ്‌ അസ്സോസിയേഷന്റെ കെട്ടിട നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന `കോമഡി സൂപ്പര്‍ സ്റ്റാഴ്‌സ്‌ ഇന്‍ യുഎസ്‌എ' ജൂലൈ 21 ശനിയാഴ്‌ച ന്യൂയോര്‍ക്ക്‌ ക്വീന്‍സ്‌ വില്ലേജിലുള്ള എഡ്വേര്‍ഡ്‌ ഫങ്ക്‌ സ്‌കൂളില്‍ (പി.എസ്‌.33) നടത്തപ്പെടുന്നതാണെന്ന്‌ സംഘാടകര്‍ അറിയിച്ചു. അന്നേ ദിവസം വൈകീട്ട്‌ അഞ്ചു മണിക്ക്‌ പരിപാടികള്‍ തുടങ്ങും.

സുപ്രസിദ്ധ സിനിമാ നടന്‍ ഇന്ദ്രന്‍സ്‌, കല്‌പന, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം നജീം അര്‍ഷാദ്‌, കലാഭവന്‍ പ്രചോദ്‌, നടിയും വോഡഫോണ്‍ കോമഡി സ്റ്റാര്‍ ഷോയുടെ അവതാരകയുമായ ശ്രുതി മേനോന്‍ തുടങ്ങി വലിയൊരു താര നിരതന്നെ പങ്കെടുക്കുന്ന ഈ ഷോ അമേരിക്കയില്‍ ഇതിനോടകം തന്നെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്‌. ഈ താരനിശയില്‍ പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്ന്‌ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജയപ്രകാശ്‌ നായര്‍ (പ്രസിഡന്റ്‌) 845 507 2621, വനജ നായര്‍ (വൈസ്‌ പ്രസിഡന്റ്‌) 516 742 6902, കുന്നപ്പിള്ളില്‍ രാജഗോപാല്‍ (ജനറല്‍ സെക്രട്ടറി) 718 468 1323, രഘുവരന്‍ നായര്‍ (ട്രഷറര്‍) 917 691 6622.
കോമഡി സൂപ്പര്‍ സ്റ്റാഴ്‌സ്‌ ഇന്‍ യുഎസ്‌എ ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക