Image

ചര്‍മ്മ സൗന്ദര്യത്തിന്‌ സെലിനിയം അടങ്ങിയ ഭക്ഷണം ഉത്തമം

Published on 15 July, 2012
ചര്‍മ്മ സൗന്ദര്യത്തിന്‌ സെലിനിയം അടങ്ങിയ ഭക്ഷണം ഉത്തമം
ചര്‍മ്മ സൗന്ദര്യം നിലനിര്‍ത്താന്‍ സെലിനിയം അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത്‌ നല്ലത്‌. മുട്ട, മീന്‍, ഇറച്ചി, തവിടുകളയാത്ത ധാന്യങ്ങള്‍, നിലക്കടല, ബീന്‍സ്‌, ചീര, ശതാവരി, കൂണ്‍ എന്നിവയില്‍ സിങ്ക്‌ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുപോലെതന്നെ സെലിനിയവും ചര്‍മകോശങ്ങളുടെ ആരോഗ്യത്തിനു ഗുണപ്രദം. എക്‌സീമ, സോറിയാസിസ്‌ തുടങ്ങിയ ചര്‍മരോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‌കുന്നു. തവിടുകളയാത്ത ധാന്യങ്ങള്‍, മീന്‍, മുട്ട, കൂണ്‍, ഉളളി തുടങ്ങിയവയില്‍ സെലിനിയം അടങ്ങിയിരിക്കുന്നു.

കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ചര്‍മ്മ സൗന്ദര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. മത്തി, അയല, കടുക്‌, കാബേജ്‌, കോളിഫ്‌ളവര്‍, മീനെണ്ണ തുടങ്ങിയവയില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഒമേഗ 3യ്‌ക്ക്‌ ഗുണം പലതാണ്‌. കാന്‍സര്‍ തടയാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ഇതു സഹായിക്കുന്നു. ആഴ്‌ചയില്‍ രണ്‌ടുതവണയെങ്കിലും മീന്‍ കഴിക്കുന്നതു ഗുണം ചെയ്യും. കഴിവതും കറിവച്ചു കഴിക്കുന്നതാണു നല്ലത്‌. അമിതകൊഴുപ്പു കുറയ്‌ക്കാന്‍ അതു സഹായിക്കും. അതുപോലെതന്നെ മത്തങ്ങ കഴിക്കുന്നതും ചര്‍മസംരക്ഷണത്തിനു സഹായകം. മത്തങ്ങയിലെ ഒമേഗ 6 ഫാറ്റി ആസിഡാണു സഹായി. സോയാബീന്‍, ചോളം, സൂര്യകാന്തി എണ്ണ എന്നിവയിലും ഒമേഗ 6 ഉണ്‌ട്‌.
ചര്‍മ്മ സൗന്ദര്യത്തിന്‌ സെലിനിയം അടങ്ങിയ ഭക്ഷണം ഉത്തമം
ചര്‍മ്മ സൗന്ദര്യത്തിന്‌ സെലിനിയം അടങ്ങിയ ഭക്ഷണം ഉത്തമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക