Image

ഹോം ഹെല്‍ത്ത്‌ കെയര്‍തട്ടിപ്പ്‌ : ഇന്ത്യന്‌ ദമ്പതികള്‍ പിടിയില്‍

എബി മക്കപ്പുഴ Published on 15 July, 2012
ഹോം ഹെല്‍ത്ത്‌ കെയര്‍തട്ടിപ്പ്‌ : ഇന്ത്യന്‌ ദമ്പതികള്‍ പിടിയില്‍
ഡാലസ്‌: ഹോം ഹെല്‍ത്ത്‌ കെയര്‍ ബിസിനസ്സിലൂടെ 8 മില്യണ്‌ ഡോളറില്‍്‌ അധികം തട്ടിപ്പ്‌ നടത്തിയ ഇന്ത്യന്‍ വംശജരായ ഉഷാ ഷാ(63), ദീപക്‌ ഷാ (63)എന്നിവര്‌ക്കെതിരെ യു എസ്‌ ഫെഡറല്‍്‌ അധികാരികള്‍ കേസ്‌ ചാര്‌ജ്‌ ചെയ്‌തു.

ഓക്‌ലാന്‍ഡ്‌ കൗണ്ടിയിലെ സൗത്ത്‌ ഫീല്‍ഡ്‌ എന്ന നഗരത്തില്‍ മിറക്കിള്‍ ഹോം എന്ന പേരില്‍ ദീപക്‌ ഷാ ദമ്പതികള്‍ നടത്തിവന്നിരുന്ന ഹോം ഹെല്‍ത്ത്‌ കെയര്‌ യുണിറ്റ്‌ കുറെ മാസങ്ങളായി എഫ്‌.ബി. ഐ . എജന്റിന്റെ നിരീക്ഷണത്തിലായിരുന്നു. വ്യാജ ബില്ലുകള്‍ കാട്ടി 8 മില്യണ്‍ ഡോളറില്‍പ്പരം കഴിഞ്ഞ സാമ്പത്തീക വര്‍ഷത്തില്‍ നേടിയെടുത്തതായി എഫ്‌.ബി.ഐ .സ്‌പെഷ്യല്‍ എജന്റ്‌ എഡ്വേര്‍ഡ്‌ ഹാന്‍കോ വെളിപ്പെടുത്തി.

മെഡികെയര്‍ ബിസിനസിലൂടെ വ്യാജ ബില്ലുകള്‌ സമര്‍പ്പിച്ചു ഗവണ്‍മെന്റിനെ കബളിപ്പിച്ച കുറ്റമാണ്‌ ദീപക്‌ ഷാ ദമ്പതികളുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.

അമേരിക്കയില്‍ ഇന്ന്‌ കൂണുപോലെ മുളച്ചു കൊണ്ടിരിക്കുന്ന ഹോം ഹെല്‍ത്ത്‌ കെയര്‍്‌ യുണിറ്റുകളും, അതിലൂടെ അനധികൃതമായി നടത്തുന്ന പല തട്ടിപ്പുകളും ഉടന്‍ പിടിക്കപ്പെടുമെന്നാണ്‌ സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക