Image

ശ്രീനാരായണ അസ്സോസ്സിയഷന്റെ പിക്‌നിക്കും കായിക മത്സരങ്ങളും

അനു രാജ്‌ Published on 15 July, 2012
ശ്രീനാരായണ അസ്സോസ്സിയഷന്റെ  പിക്‌നിക്കും കായിക മത്സരങ്ങളും
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ ശ്രീനാരായണ അസ്സോസ്സിയഷന്റെ ഈ വര്‍ഷത്തെ പിക്‌നിക്കും കായിക മത്സരങ്ങളും ജൂണ്‍ 23 ശനിയാഴ്‌ച റിഡ്‌ ലി ക്രീക്ക്‌ സ്‌റ്റേറ്റ്‌ പാര്‍ക്കില്‍ വച്ചു നടത്തപ്പെടുകയുണ്ടായി. ആസൂത്രണത്തിലും പങ്കാളിത്തത്തിലും ദൃശ്യമായ മികവിനാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ആഘോഷങ്ങള്‍ ഈശ്വര പ്രാര്‍ഥനയോടെരാവിലെ 9 മണിക്ക്‌ സമാരംഭിച്ചു.

ദൈവദശകവും ഗുരുസ്‌തവവും ശബ്ദ വീചികള്‍ .ഉണര്‍ത്തി ഭക്തി സാന്ദ്രമാക്കിയ പ്രാഭാതത്തില്‍ . പ്രസിഡന്റ്‌ കല്ലുവിള വാസുദേവന്‍ ഏവര്‍ക്കും സ്വാഗതം ആശസിക്കുകയും സംഘടനയുടെ പൊതുവായ പ്രവര്‍ത്തനങ്ങളെ കുറിച്ചു ഒരു അവലോകനം നടത്തുകയുമുണ്ടായി. അത്യന്തം ആവേശകരമായ കായിക മത്സരങ്ങളില്‍ പ്രായഭേദമന്യേ പങ്കെടുത്തവര്‍ കൗതുകവും ഒപ്പം ഒട്ടേറെ ആഹ്ലാദ നിമിഷങ്ങളും സമ്മാനിച്ചപ്പോള്‍ അത്‌ പരിപാടികള്‍ കൂടുതല്‍ അവിസ്‌മരണീയമാക്കി.

ജേതാക്കള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ ഈ വര്‍ഷത്തെ ഗുരുദേവ ജയന്തിയോടനുബന്ധിച്ചു നടത്തപ്പെടുന്ന പൊതു സമ്മേളനത്തില്‍ വച്ച്‌ വിതരണം ചെയ്യുന്നതായിരിക്കും എന്ന്‌ സംഘാടകര്‍ അറിയിച്ചു. സംഘടനയുടെ ജനറല്‍ സെക്രെട്ടറി ശ്രീനിവാസന്‍ ശ്രീധരന്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ഈ വര്‍ഷത്തെ പിക്‌നിക്‌ പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തന്നോടൊത്തു സഹകരിച്ചവര്‍ക്കും പങ്കെടുത്ത കുടുംബാംഗങ്ങള്‍ക്കും കോര്‍ഡിനേറ്റര്‍ ശ്രീലേഖ കൃഷ്‌ണന്‍ ഗുരുസ്‌മരണയില്‍ നന്ദി പ്രകാശിപ്പിച്ചു. മല്ലപ്പള്ളി ശ്രീധരന്‍ രചിച്ച്‌ അദ്ദേഹത്തോടൊപ്പം മ്യൂണിക്‌ ഭാസ്‌കര്‍, ദീപക്‌ എന്നിവര്‍ ചേര്‍ന്ന്‌ ആലപിച്ച പിക്‌നിക്‌ സംഘ ഗാനത്തോടെ ഒരു പകല്‍ മുഴുവന്‍ ആവേശവും ആഹ്ലാദവും പകര്‍ന്നു നല്‍കിയ ആഘോഷങ്ങള്‍ക്ക്‌ വിട നല്‍കി.
ശ്രീനാരായണ അസ്സോസ്സിയഷന്റെ  പിക്‌നിക്കും കായിക മത്സരങ്ങളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക