Image

മുല്ലപ്പെരിയാര്‍: പ്രശ്‌ന പരിഹാരത്തിന്‌ അമേരിക്കന്‍ മലയാളികള്‍

Published on 15 July, 2012
മുല്ലപ്പെരിയാര്‍: പ്രശ്‌ന പരിഹാരത്തിന്‌ അമേരിക്കന്‍ മലയാളികള്‍
ഹൂസ്റ്റണ്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുന്നതിന്‌ അമേരിക്കന്‍ മലയാളികള്‍ മുന്‍കൈ എടുക്കുന്നതിനുള്ള തീവ്ര ശ്രമങ്ങള്‍ ടെക്‌സസില്‍ കൂടിയ ഫൊക്കാനാ കണ്‍വെന്‍ഷനില്‍ നടക്കുകയുണ്ടായി. അതിനുവേണ്ടി കൂടിയ ഒരു പ്രത്യേക യോഗത്തില്‍ പ്രസിഡന്റ്‌ മറിയാമ്മ പിള്ളയ്‌ക്ക്‌ മുല്ലപ്പെരിയാറിനെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ ശ്രീ സിറിയക്‌ സ്‌കറിയ തയ്യാറാക്കിയത്‌, ഡോ. എ.കെ.ബി പിള്ള നല്‍കി.

പ്രവാസി കേരളാ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങര, പ്രൊഫസര്‍ സ്റ്റീഫന്‍ മറ്റത്തില്‍, ശ്രീ ചന്ദ്രന്‍ പിള്ള, ശ്രീ. സിറിയക്‌ സ്‌കറിയ എന്നിവരുടെ സാന്നിധ്യം വേദിയിലുണ്ടായിരുന്നു.

പ്രശ്‌നത്തില്‍ ഫൊക്കാനയുടെ നേതൃത്വവും കൂട്ടായ്‌മയും ഉണ്ടാകുമെന്ന്‌ മറിയാമ്മ പിള്ള അറിയിച്ചു.

മുല്ലപ്പെരിയാര്‍ അപകടം കേരളത്തെ മുഴുവന്‍ നശിപ്പിക്കുമെന്നും അടിയന്തര നടപടികള്‍ ആവശ്യമാണെന്നും കേരളത്തിന്റെ ഗവേഷണ പഠനത്തില്‍ പ്രഗത്ഭനായ ഡോ. എ.കെ.ബി. പിള്ള ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാര്‍: പ്രശ്‌ന പരിഹാരത്തിന്‌ അമേരിക്കന്‍ മലയാളികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക