Image

പ്രകൃതി...നീ കരയരുതൊരിക്കലും

മീട്ടു റഹ്‌മത്ത്‌ കലാം Published on 15 July, 2012
പ്രകൃതി...നീ കരയരുതൊരിക്കലും
ഒരു നര്‍ത്തകി വേദിയില്‍ നവരസഭാവങ്ങള്‍ അവതരിപ്പിക്കും പോലെയാണ്‌ പ്രകൃതിയും.അവളുടെ ഭാവതലങ്ങള്‍ മാറി മറയുന്നത്‌ നിമിഷ നേരത്തി നുള്ളിലാണ്‌. ഒരമ്മയുടെ സ്‌നേഹസാന്ദ്രഭാവം പേറി നില്‍ക്കുന്ന മാത്രയില്‍ സംഹാരമൂര്‍ത്തിയുടെ ക്രോധം ജ്വലിക്കുന്ന ഭാവം ആവാഹിക്കപ്പെടുന്നത്‌ എന്തൊരത്ഭുതം! സൃഷ്ടിവൈവിധ്യമോ,അറിയില്ല നിന്‍റെ നൈമിഷികമായ മാറ്റത്തിന്‍റെ കാരണം എനിക്കറിയാന്‍ കഴിയുന്നില്ല.

കാലം എല്ലാ മുറിവുകളും ഉണക്കുന്ന മഹാവൈദ്യന്‍ ആണെന്നാണല്ലോ കേട്ടുകേള്‍വി. എന്നാല്‍ പ്രകൃതിയുടെ കാര്യത്തില്‍ ആ കാലം തന്നെയാണ്‌ മുറി വേല്‍പ്പിച്ചിരിക്കുന്നത്‌ . ഓര്‍മ വെച്ച കാലം മുതല്‍ വായനയിലൂടെ തുറന്നിട്ട ജാലകത്തിലൂടെ ഭാവനയില്‍ തെളിഞ്ഞ നിന്റെയൊരു മുഖമുണ്ട്‌. കരളും മിഴിയും കവരുന്ന ആ സുന്ദരരൂപം നേരില്‍ കാണാനുള്ള ഭാഗ്യം എനിക്കും എന്‍റെ തലമുറ യില്‍പ്പെട്ടവര്‍ക്കും ലഭിക്കാ ത്തതെത്ര ഖേദകരം. പ്രശസ്‌തരുടെ ബാല്യകാല സ്‌മൃതികളിലും മറ്റും നീയുമായി അവര്‍ക്കുണ്ടായിരുന്ന ബന്ധം കണ്ടു പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്‌.കാണുന്ന മരത്തില്‍ ചാടിക്കയറി കായ്‌കളും പൂക്കളും പറിച്ച്‌ അണ്ണാറക്കണ്ണനുമായി കുശലമൊക്കെ പറഞ്ഞു ആറ്റില്‍ നീന്തിത്തുടിച്ചു അക്കരെ എത്താനുള്ള രഹസ്യമായി സൂക്ഷിക്കുന്ന മോഹം എന്നെപ്പോലെ പലരുടെയും ഉള്ളില്‍ മൂടിക്കിടപ്പുണ്ടാകും .ഹൃദയത്തിന്‍റെ ഏതോ കോണില്‍ അത്തരമൊരു സ്ഥാനം പ്രകൃതിക്കായി കല്‌പ്പിക്കപ്പെട്ടിട്ടുണ്ടെങ്കി ല്‍ എന്നോ വായിച്ചുമറന്ന കഥകളുടെയും കവിതകളുടെയും സ്വാധീനം തന്നെയാകും കാരണം.അല്ലാതെ നിന്നെ തൊട്ടറിയാന്‍ ഞങ്ങളില്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല.

ഭൂകമ്പമായും പ്രളയങ്ങളായും ഇപ്പോള്‍ സുനാമിയായും പ്രിയപ്പെട്ട പലതും തട്ടിപ്പറിച്ചെങ്കിലും നിന്നെ വെറുക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഒന്നും മന:പൂര്‍വമല്ല ,കരിമണല്‍ ഘനനം പോലുള്ള ഞങ്ങളുടെ പ്രവര്‍ത്തി നിന്റെ ബാലന്‍സ്‌ തെറ്റിച്ചതുകൊണ്ടാ ണെ ന്ന തിരിച്ചറിവാണ്‌ അതിനു കാരണം. ഒരിക്കല്‍ എങ്ങനെയോ മുറിഞ്ഞുപോയ നീയുമായുള്ള ആ ബന്ധം തിരിച്ചുപിടിക്കാന്‍ ഒരു ശ്രമം ഈ തിരിച്ചറിവില്‍ നിന്നുണ്ടായിരുന്നെങ്കില്‍ എന്നറിയാതെ കൊതിച്ചു പോകുന്നു.ഗാന്ധി ജയന്തി,റിപബ്ലിക്‌ ദിനം,പരിസ്ഥിതി സംരക്ഷണ ദിനം തുടങ്ങി വിശേഷ ദിവസങ്ങളില്‍ വിശിഷ്ട വ്യക്തികള്‍ നയിക്കുന്ന മരം വെച്ച്‌ പിടിപ്പിക്കല്‍ പോലെ അല്‌പ്പായുസ്സായ സംരംഭത്തോട്‌ പ്രകൃതിക്ക്‌ പോലും പു ച്‌ഹം തോന്നി തുടങ്ങിയിരിക്കാം.

മണ്ണ്‌ ചതിക്കില്ല എന്ന വിശ്വാസം ശരിയാണ്‌ .എന്നാല്‍ പൊന്നും വിളഞ്ഞാല്‍ പോര എന്ന അത്യാര്‍ത്തിമനുഷ്യനെക്കൊണ്ട്‌ കീടനാശിനിയും ഹാനികരമായ വളങ്ങളും മണ്ണില്‍ ചേര്‍ക്കാന്‍ പ്രേരിപ്പിച്ചു വന്‍ വിളവിനുപകരം എന്‌ടോസള്‍ഫാന്‍ പോലുള്ള വന്‍ വിപത്തു കളിലെയ്‌ക്ക്‌ എത്തി നില്‍ക്കുംപോഴും തെറ്റില്‍ നിന്നും തെട്ടിലെയ്‌ക്കുള്ള ജൈത്രയാത്ര തുടരുകെയാണ ല്ലോ നാമോരോരുത്തരും . കച്ചവടക്കന്നോടെ പ്രകൃതിയെക്കാ നു ന്ന പ ണ ക്കൊതിയന്മാരും കുറവല്ല.ദൈവത്തിന്‍റെ സ്വന്തം നാടായി അറിയാതെ ആരോ സ്ഥാനം ചാര്‍ത്തിക്കൊടുത്ത കേരളം തന്നെയാണ്‌ പ്രകൃതിയുടെ അം ഗ ലാവണ്യം കാഴ്‌ചവെച്ചു പണം തട്ടുന്നതില്‍ മുന്‍ പന്തിയില്‍. കായലോളങ്ങളില്‍ നിന്നുയരുന്ന കാറ്റിന്‍റെ താളവും സുഖാനുഭൂതിയും നുകരാനെതുന്നവര്‍ക്ക്‌ മുന്നില്‍ ശീതികരിച്ച ആധുനിക സജ്ജീകരങ്ങളും എല്ലാ സൌകര്യങ്ങളോടും കൂടിയ ഹൌ സ്‌ ബോട്ടും മറ്റും എത്തിക്കാന്‍ മത്സരിക്കുന്ന ലാഭദാഹികളും മലയാളക്കരയ്‌ക്ക്‌ സ്വന്തം.

പ്രകൃതിയ്‌ക്ക്‌ ഒരു ജര്‍മന്‍ സാഹിത്യകാരന്‍ നല്‍കിയ വ്യാഖ്യാനം ഓര്‍മയില്‍ തെളിയുന്നു.അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടില്‍ ആകാശവും ഭൂമിയും അങ്ങനെ ദൈവത്തിന്‍റെ സൃഷ്ടിയില്‌പെട്ട സൗന്ദര്യത്തിന്റെ ഓരോ കണവും പ്രകൃതിയുടെ ഭാഗമാണ്‌. ആ പ്രകൃതിയുടെ സൌന്ദര്യത്തിനു നേരെ വെല്ലുവിളി ഉയരുന്നതെന്തൊരു വിരോധാഭാസം?ഈശ്വരന്‍ സ്വര്‍ഗത്തില്‍ നമുക്കായി ഒരുക്കിയിരിക്കുന്ന രമനീയതയുടെ ഒരു സാമ്പിള്‍ മാത്രമാണ്‌ ഇവിടെ കാണുന്നത്‌ . അതു പോലും സംരക്ഷിക്കാന്‍ കഴിവില്ലാത്ത നമ്മുടെ നേര്‍ക്ക്‌ സ്വര്‍ഗകവാടം തുറക്കപ്പെടുമോ?

ഇനിയും വൈകിയിട്ടില്ല..എല്ലാം മറന്നും ക്ഷമിച്ചും ഒരമ്മയെപ്പോലെ നമ്മളെ സ്‌നേഹിക്കാനും സ്വീകരിക്കാനും പ്രകൃതി തയ്യാറാകുമ്പോള്‍ നമ്മളെന്തിനു മടിക്കണം? വരും തലമുറയുടെ ക്ഷേമം മുന്നില്‍ കണ്ട്‌ ഒന്നായിപ്രവര്‍തിച്ചു ഒരിക്കല്‍ അറ്റ്‌ പോയ പ്രകൃതിയുമായുള്ള ബന്ധം നമുക്ക്‌ തിരിച്ചു പിടിക്കാം.പലപ്പോഴും അസംഭവ്യമെന്ന്‌ കരുതിയ പലതും സാധ്യമായിട്ടുണ്ടെന്ന ചരിത്രത്തിന്റെ സാക്ഷ്യമാകട്ടെ അതിനുള്ള മുതല്‍ക്കൂട്ട്‌.
പ്രകൃതി...നീ കരയരുതൊരിക്കലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക