Image

മാര്‍ത്തോമാ ഡയോസിഷന്‍ അസംബ്ലി സമാപിച്ചു

ജോര്‍ജി വര്‍ഗീസ്‌ Published on 14 July, 2012
മാര്‍ത്തോമാ ഡയോസിഷന്‍ അസംബ്ലി സമാപിച്ചു
വാഷിംഗ്‌ടണ്‍: മാര്‍ത്തോമാ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ പരമാധികാര സമിതിയായ ഡയോസിഷന്‍ അസംബ്ലിയുടെ വാര്‍ഷിക സമ്മേളനം ജൂലൈ 4,5 തീയതികളില്‍ ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍ മാര്‍ത്തോമാ ഇടവകയില്‍ വെച്ച്‌ നടത്തപ്പെട്ടു. ഡയോസിസിന്റെ എണ്‍പതോളം ഇടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 92 അംഗങ്ങളും 66 പട്ടക്കാരും ഉള്‍പ്പെട്ടതാണ്‌ ഭദ്രാസന അസംബ്ലി.

ഡയോസിഷന്‍ എപ്പിസ്‌കോപ്പ റൈറ്റ്‌ റവ.ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ തിരുമേനി സഭയുടെ ആത്മീയവും സാമൂഹ്യവുമായ ദൗത്യങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌, സഭാ ജനങ്ങള്‍ ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കുവാന്‍ ജനങ്ങളെ ആഹ്വാനം ചെയ്‌തു. മുംബൈ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ തീത്തോസ്‌ തിരുമേനി, മുംബൈ ആസ്ഥാനമാക്കി മാര്‍ത്തോമാ സഭ ആവിഷ്‌കരിച്ച്‌ നടപ്പാക്കിവരുന്ന വിവിധ കര്‍മ്മ പദ്ധതികളും, ജനസേവാ പ്രവര്‍ത്തനങ്ങളും സഭാ ജനങ്ങളെ ഉത്‌ബോധിപ്പിച്ചു.

2011-ല്‍ അമേരിക്കന്‍ ഭദ്രാസനത്തില്‍ നടപ്പാക്കിയ വിവിധ കര്‍മ്മ പദ്ധികള്‍ യോഗം അവലോകനം ചെയ്യുകയും മൂന്നു മില്യണിലധികം വരുന്ന വരവ്‌ ചെലവ്‌ കണക്കുകള്‍ സഭ ഐകകണ്‌ഠ്യേന അംഗീകരിക്കുകയും ചെയ്‌തു. ഡയോസിസിലേക്ക്‌ പുതുതായി സ്ഥലംമാറ്റപ്പെട്ട 21 പട്ടക്കാരെ കൗണ്‍സില്‍ അംഗം ജോര്‍ജി വര്‍ഗീസ്‌ സഭയിലേക്ക്‌ സ്വാഗതം ചെയ്‌തു. നോര്‍ത്ത്‌ അമേരിക്കന്‍ ഡയോസിസിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കാലാനുസൃതമായ നല്ല നേതൃത്വം നല്‍കിയ ഡോ. ടി.എം. തോമസിനെ പൊന്നാട അണിയിച്ച്‌ അസംബ്ലി അനുമോദിച്ചു. ഡയോസിഷന്‍ സെക്രട്ടറി റവ. കെ.ഇ. ഗീവര്‍ഗീസ്‌ സ്വാഗതവും ട്രഷറര്‍ ശ്രീ ചാക്കോ മാത്യ നന്ദിയും രേഖപ്പെടുത്തി.
മാര്‍ത്തോമാ ഡയോസിഷന്‍ അസംബ്ലി സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക