Image

മീരാ ജാസ്‌മിന്റെ ഹര്‍ജി തള്ളി; ഓഗസ്റ്റ്‌ 8-ന്‌ മുമ്പ്‌ ഹാജരാകണം

Published on 27 July, 2011
മീരാ ജാസ്‌മിന്റെ ഹര്‍ജി തള്ളി; ഓഗസ്റ്റ്‌ 8-ന്‌ മുമ്പ്‌ ഹാജരാകണം
കൊച്ചി: തനിക്കെതിരേയുള്ള കേസില്‍ നേരിട്ടു ഹാജരാകാനുള്ള സമന്‍സിലെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രശസ്‌ത നടി മീരാ ജാസ്‌മിന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ ഓഗസ്‌റ്റ്‌ എട്ടിനു മുന്‍പു നേരിട്ടു ഹാജരാകാനാണു കോടതി സമന്‍സ്‌ അയച്ചിരുന്നത്‌. കരാര്‍ ലംഘനം നടത്തിയെന്നാരോപിച്ച്‌ സംവിധായകനും നിര്‍മാതാവുമായ കെ.എ. ദേവരാജനാണു കോഴിക്കോട്‌ കോടതിയില്‍ ഹര്‍ജി നല്‍കിയത്‌.

കേസില്‍ തുടര്‍ച്ചയായി ഹാജരാകുന്നത്‌ ഒഴിവാക്കാനാവശ്യപ്പെട്ട്‌ എട്ടിനു മുന്‍പു മീരാ ജാസ്‌മിന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പരിഗണിക്കാന്‍ ഹൈക്കോടതി, മജിസ്‌ട്രേട്ടിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. എന്നാല്‍ നേരിട്ടു ഹാജരാകുന്നത്‌ ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സ്വപ്‌നമാളികയെന്ന സിനിമയില്‍ അഭിനയിക്കാന്‍ അഞ്ചു ലക്ഷം രൂപ മുന്‍കൂര്‍ വാങ്ങിയ ശേഷം കരാര്‍ ലംഘനം നടത്തിയെന്നാരോപിച്ച്‌ സംവിധായകനും നിര്‍മാതാവുമായ കെ.എ. ദേവരാജനാണു കോഴിക്കോട്‌ കോടതിയില്‍ ഹര്‍ജി നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക