Image

ഡോക്‌ടര്‍മാര്‍ സമരം ശക്തമാക്കുന്നു

Published on 27 July, 2011
ഡോക്‌ടര്‍മാര്‍ സമരം ശക്തമാക്കുന്നു
തിരുവനന്തപുരം:സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ ഇന്നു മുതല്‍ സമരം ശക്തമാക്കുന്നു. ഇന്നു മുതല്‍ സ്‌പെഷല്‍ ഒപി വിഭാഗംപ്രവര്‍ത്തിക്കില്ലെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഇതോടെ രോഗികള്‍ ഏറെ ദുരിതത്തിലാവുമെന്നു വ്യക്തം. പകരം ജനറലായി ഒരു ഒപി മാത്രമേയുണ്‌ടാവു. ഇവിടെ എല്ലാ വിഭാഗം ഡോക്‌ടര്‍മാരും ഉണ്‌ടാവുമെന്നാണ്‌ പറയുന്നതെങ്കിലും ഫലത്തില്‍ രോഗികള്‍ വലയും. ഗൈനക്‌, പീഡിയാട്രിക്‌ വിഭാഗം ഒപി പ്രവര്‍ത്തിക്കുന്ന വരാന്തയിലാകും ജനറല്‍ ഒപി തുടങ്ങുക.

വിവിധ ഒപികളില്‍ വരുന്ന രോഗികള്‍ എല്ലാവരും ജനറല്‍ ഒപിയിലേക്കു വരുന്നതോടെ വന്‍ തിരക്കാവും ഉണ്‌ടാവുക. പത്തില്‍ അധികം രോഗികള്‍ക്ക്‌ നില്‍ക്കാന്‍പോലും കഴിയാത്ത സ്ഥലത്താണ്‌ ജനറല്‍ ഒപി സ്ഥാപിക്കുന്നത്‌. നിലവിലുള്ള മെഡിക്കല്‍ ഒപിയില്‍ പോലും രാവിലെ തുടങ്ങുന്ന പരിശോധന ഉച്ചയായാലും തീരില്ല. ഈ സാഹചര്യത്തില്‍ ഒറ്റ ഒപിയില്‍ എത്ര രോഗികളെ നോക്കാന്‍ കഴിയുമെന്ന കാര്യത്തിലും സംശയമുണ്‌ട്‌. കൂടാതെ ഡോക്ടര്‍മാര്‍ നിസഹകരണ സമരം കൂടി നടത്തുമ്പോള്‍ രോഗികളുടെ അവസ്ഥ ഏറെ പരിതാപകരമാവുമെന്നു വ്യക്തം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക