Image

ജിദ്ദയില്‍ ബോട്ട്‌ മുങ്ങി മലപ്പുറം സ്വദേശി യുവാവ്‌ മരിച്ചു

Published on 14 July, 2012
ജിദ്ദയില്‍ ബോട്ട്‌ മുങ്ങി മലപ്പുറം സ്വദേശി യുവാവ്‌ മരിച്ചു
ജിദ്ദ: ജിദ്ദയിലെ ദഹ്‌ബാനി കടലില്‍ ബോട്ട്‌ മുങ്ങി മലപ്പുറം സ്വദേശിയുവാവ്‌ മരിച്ചു. മലപ്പുറം അത്താണി സ്വദേശി പരേതനായ ചിറക്കപറമ്പില്‍ വേലായുധന്റെ മകന്‍ സി.പി. രതീഷ്‌ (29) ആണ്‌ മരിച്ചത്‌. ദുര്‍റത്തുല്‍ അരൂസ്‌ ഉല്ലാസ കേന്ദ്രത്തിലെ മറൈന്‍ മെക്കാനിക്കാണ്‌ രതീഷ്‌ .

കേടായ ബോട്ട്‌ നന്നാക്കിയശേഷം ഓടിച്ചുനോക്കവേയാണ്‌ അപകടമുണ്ടായത്‌. കടലില്‍ നൂറു കിലോമീറ്റര്‍ ദൂരം ട്രയല്‍ റണ്‍ നടത്തി തിരികെ വരികയായിരുന്ന ബോട്ട്‌ കോസ്റ്റ്‌ ഗാര്‍ഡ്‌ സ്ഥാപിച്ചിരുന്ന നിയന്ത്രണ സംവിധാനത്തില്‍ തട്ടി മറിയുകയായിരുന്നു.

തീരദേശ സേനയും മുങ്ങല്‍ വിദഗ്‌ദരും ചേര്‍ന്നു നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. മൃതദേഹം മഹ്‌ജരിലെ കിങ്‌ അബ്ദുല്‍ അസീസ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. വ്യാഴാഴ്‌ച വൈകീട്ടാണ്‌ സംഭവം.
ജിദ്ദയില്‍ ബോട്ട്‌ മുങ്ങി മലപ്പുറം സ്വദേശി യുവാവ്‌ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക