Image

താരങ്ങള്‍ക്ക് സ്റ്റേജ് ഷോകളില്‍ വിലക്ക:് കരാര്‍ കര്‍ശനമാക്കും

Published on 13 July, 2012
 താരങ്ങള്‍ക്ക് സ്റ്റേജ് ഷോകളില്‍ വിലക്ക:് കരാര്‍ കര്‍ശനമാക്കും
കൊച്ചി: അവാര്‍ഡ് നിശകളിലും സ്റ്റേജ് ഷോകളിലും ചാനല്‍ പരിപാടികളിലും താരങ്ങള്‍ പങ്കെടുക്കുന്നതിനു വിലക്കേര്‍പ്പെടുത്തിക്കൊണ്ടു കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് താരസംഘടനയായ അമ്മയുമായുണ്ടാക്കിയ കരാര്‍ കര്‍ശനമാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന സിനിമാ വ്യവസായ സംഘടനകളുടെ സംയുക്ത യോഗത്തില്‍ തീരുമാനം. 

പ്രശസ്തരായ താരങ്ങള്‍ സ്റ്റേജ് ഷോകളിലും ചാനല്‍ പരിപാടികളിലും മറ്റും പങ്കെടുക്കുന്നത് സിനിമാ വ്യവസായത്തെ ബാധിക്കുന്നതിനാലും ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ മുടങ്ങുന്നതിനാലുമാണ് 2002 ല്‍ ഇരു സംഘടനകളും ചേര്‍ന്നു കരാര്‍ ഉണ്ടാക്കിയത്. 

മിക്ക താരങ്ങളും ഇപ്പോള്‍ വ്യാപകമായി ഇത്തരം പരിപാടികളില്‍ പങ്കെടുത്തുവരുന്നു. ഇതു കരാര്‍ ലംഘനമാണെന്നു ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് ജനറല്‍ സെക്രട്ടറി അനില്‍വി. തോമസ് പറഞ്ഞു. 

അതേസമയം, നിലവില്‍ സിനികളൊന്നുമില്ലാത്തതിനാല്‍ കരാറിന്റെ പരിധിയില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ടു നടന്‍ സുരേഷ് ഗോപി ഭാരവാഹികളെ സമീപിച്ചിട്ടുണ്ട്. സുരേഷ് ഗോപിക്ക് ഇളവു നല്കുന്നതു പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 താരങ്ങള്‍ക്ക് സ്റ്റേജ് ഷോകളില്‍ വിലക്ക:് കരാര്‍ കര്‍ശനമാക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക