Image

ആറന്മുള വിമാനത്താവളം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് മുല്ലക്കര രത്‌നാകരന്‍

Published on 13 July, 2012
ആറന്മുള വിമാനത്താവളം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് മുല്ലക്കര രത്‌നാകരന്‍
തിരുവനന്തപുരം: ആറന്മുള വിമാനത്താവള വിഷയത്തില്‍ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷം. പ്രതിപക്ഷത്തു നിന്ന് മുല്ലക്കര രത്‌നാകരനാണ് സഭയില്‍ ക്രമപ്രശ്‌നം ഉന്നയിച്ചത്. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് പോലെ ഇടതുസര്‍ക്കാര്‍ 2500 ഏക്കര്‍ വ്യവസായിക മേഖലയായി വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നും വിജ്ഞാപനത്തില്‍ 500 ഏക്കര്‍ എന്ന് വ്യക്തമാക്കിയിട്ടുണെ്ടന്നും മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.

എന്നാല്‍ വിജ്ഞാപനത്തില്‍ 1964 സര്‍വേ നമ്പറുകള്‍ ഉണെ്ടന്നും ഇത്് കണക്കാക്കിയാല്‍ 500 ഏക്കറിലധികമുണെ്ടന്നും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സഭയില്‍ മറുപടി നല്‍കി. അധികമുള്ള ഭൂമിയാണ് വിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കുക എന്നും മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച വ്യക്തമായ ഉത്തരവ് രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രിയും പ്രശ്‌നത്തില്‍ ഇടപെട്ട് പറഞ്ഞു. സര്‍ക്കാരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ക്രമപ്രശ്‌നം നിലനില്‍ക്കുന്നതല്ലെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക