Image

ആറന്മുള: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

Published on 13 July, 2012
ആറന്മുള: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ
തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിനായി തോട് നികത്തിയെന്നും പുറമ്പോക്ക് കൈയേറിയെന്നും കണ്ടെത്തി. അനുവാദമില്ലാതെ നെല്‍പ്പാടങ്ങളും നികത്തിയിട്ടുണ്ട്. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ശുപാര്‍ശ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ. സൂരജ് സര്‍ക്കാരിന് കൈമാറി.

ഭൂപരിഷ്‌കരണ നിയമപ്രകാരം അനുവദനീയമല്ലാത്ത അളവിലാണ് വിമാനത്താവളക്കമ്പനി ഭൂമി കൈവശം വെച്ചിരിക്കുന്നത്. ഭൂപരിധിയില്‍ ഇളവ് ഇവര്‍ക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് നിയമവിരുദ്ധമായ ഈ നടപടികളെല്ലാം നടന്നത്. ഇത് തടയാന്‍ റവന്യൂ, ഇറിഗേഷന്‍, സര്‍വേ വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി വേണമെന്നും ശുപാര്‍ശയുണ്ട്.

ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ രഘു നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ജൂലായ് രണ്ടിനാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് ലഭിച്ചത്. ഇത് അതേപടി സര്‍ക്കാരിന് കൈമാറുകയായിരുന്നു. ക്രമക്കേടുകള്‍ക്കെതിരെ പത്തനംതിട്ട ലാന്‍ഡ് െ്രെടബ്യൂണല്‍ കേസെടുത്തിട്ടുണ്ട്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക