Image

ആട് ആന്റണിയുടെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു

Published on 13 July, 2012
ആട് ആന്റണിയുടെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു
കൊല്ലം: പോലീസ് ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിയുടെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ബാങ്കില്‍ ആട് ആന്റണി അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിന്റെ 12 മനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ്് കൊല്ലം പോലീസ് പുറത്തുവിട്ടത്. ആട് ആന്റണിക്കൊപ്പം തിരുവനന്തപുരത്തെ വാടകവീട്ടില്‍ നിന്ന് രക്ഷപ്പെട്ട പെരുമ്പാവൂര്‍ സ്വദേശി സൂസനെയും ദൃശ്യങ്ങളില്‍ കാണാം. ഇന്ത്യമുഴുവനുമുള്ള ടി.വി ചാനലുകളില്‍ ഈ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യും.

റെയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങി പൊതുജനങ്ങള്‍ തങ്ങുന്ന കേന്ദ്രങ്ങളിലെല്ലാമുള്ള പ്രാദേശിക ടിവി ചാനലുകളിലും ആന്റണിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇടവിട്ടിടവിട്ട് സംപ്രേഷണം ചെയ്യുന്നതിനുള്ള നടപടികളെടുക്കും. ആട് ആന്റണിയെക്കുറിച്ച് രാജ്യത്തെ മുഴുവന്‍ ടിവി ചാനലുകളിലും വീഡിയോ ക്ലിപ്പിംഗ്‌സ് സംപ്രേഷണം ചെയ്യാനുള്ള നടപടിയും പോലീസ് സ്വീകരിച്ചിട്ടുണ്ട്.

ആട് ആന്റണിയെ പിടികൂടുന്നതിന് കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംയുക്ത ടീം രൂപീകരിക്കുന്നതിന്റെ ഭാഗമായി പരവൂര്‍ സിഐ ജവഹര്‍ ജനാര്‍ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെന്നൈയിലേക്ക് പോയിട്ടുണ്ട്. സംയുക്ത ടീം രൂപീകരിച്ചാല്‍ അന്വേഷണം കുറെക്കൂടി കാര്യക്ഷമമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ആട് ആന്റണിക്കായി തമിഴ്‌നാട്ടില്‍ ഇതുവരെ നടന്ന അന്വേഷണം അവിടത്തെ ക്യൂബ്രാഞ്ച് പോലീസിന്റെ സഹായത്തോടെയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക