Image

സ്വാതിയുടെ കരള്‍ മാറ്റിവെയ്ക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് അനുമതി

Published on 13 July, 2012
 സ്വാതിയുടെ കരള്‍ മാറ്റിവെയ്ക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് അനുമതി
പിറവം: മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് അതീവഗുരുതരാവസ്ഥയില്‍ കൊച്ചി അമൃതാ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കൊച്ചി സ്വദേശി സ്വാതി കൃഷ്ണയുടെ കരള്‍ മാറ്റിവെയ്ക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കി. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് അടിയന്തര യോഗമാണ് കരള്‍ മാറ്റിവെയ്ക്കാന്‍ അനുമതി നല്‍കിയത്. അയവയദാനം സംബന്ധിച്ച നിയമക്കുരുക്കുകളില്‍പ്പെട്ട് കൊച്ചു കവയത്രികൂടിയായ സ്വാതിയുടെ ജീവന്‍ അപകടത്തിലായിരുന്നു.

കരള്‍ പകുത്ത് നല്‍കാന്‍ സ്വാതിയുടെ ഇളയമ്മ റെയ്‌നി തയാറായി മുന്നോട്ടുവന്നിരുന്നു. എന്നാല്‍ നിയമക്കുരുക്കുകളില്‍പ്പെട്ട് അവയവദാനം വൈകുന്നത് വിവാദമായിരുന്നു. 

പഠനത്തില്‍ മിടുക്കിയായ സ്വാതി കവിതാ രചനയില്‍ ജില്ല സംസ്ഥാനതലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. എടക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ വട്ടപ്പാറ മാങ്ങാടത്ത് മുഴിയില്‍ കൃഷ്ണന്‍കുട്ടിയുടെയും രാജിയുടെയും രണ്ട് പെണ്‍മക്കളില്‍ ഇളയയാളാണ് സ്വാതി. പിറവം എംകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥിനിയാണ്. 

അവയവം ദാനം ചെയ്യുന്നത് മാതാപിതാക്കളല്ലാതെ മൂന്നാമതൊരാള്‍ ആകുമ്പോള്‍ അതിന് മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി വേണമായിരുന്നു.

 

 സ്വാതിയുടെ കരള്‍ മാറ്റിവെയ്ക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് അനുമതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക