Image

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ബ്രെറ്റ് ലീ വിരമിച്ചു

Published on 13 July, 2012
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ബ്രെറ്റ് ലീ വിരമിച്ചു
സിഡ്‌നി: ഓസ്‌ട്രേലിയയുടെ ലോകോത്തര ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. കരിയറില്‍ നിരന്തരം പരിക്ക് വേട്ടയാടിയിരുന്ന ലീയെ ഇത്തവണയും പരിക്ക് ചതിച്ചതോടെയാണ് രാജ്യാന്തര ക്രിക്കറ്റിനോടു വിടപറയാന്‍ തീരുമാനമെടുത്തത്. ഈ മാസം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന പരമ്പരയ്ക്കു തയാറെടുക്കുന്നതിനിടെ പരിക്കേറ്റ ബ്രെറ്റ് ലീ നാട്ടിലേയ്ക്കു മടങ്ങിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

ട്വിറ്ററിലൂടെയാണ് ലീ തന്റെ തീരുമാനം ആരാധകരെ അറിയിച്ചത്. 'രാജ്യന്തര ക്രിക്കറ്റിനോടു വിടപറയാന്‍ സമയമായിരിക്കുന്നു. ഇതുവരെ ലഭിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും കടപ്പെട്ടിരിക്കുന്നു. നീണ്ട 13 വര്‍ഷങ്ങള്‍, സ്വപ്നംപോലെ തോന്നുന്നു'. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടു. 'വിരമിക്കാന്‍ ശരിയായ സമയം ഇതാണ്. ഇന്ന് ജൂലൈ 13, കരിയറിലെ 13 വര്‍ഷങ്ങള്‍.. എല്ലാം ഒത്തുവന്നിരിക്കുന്നു'. ലീ പറഞ്ഞു. ട്വിന്റി 20 ലോകകപ്പിലെങ്കിലും കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ പരിക്ക് എല്ലായ്‌പ്പോഴും വില്ലനാകുകയാണ്. അതുകൊണ്ട് വിമരിക്കുന്നതു തന്നെയാണ് ഉത്തമമെന്ന് തോന്നിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലിലും ഓസ്‌ട്രേലിയന്‍ ലീഗിലും തുടരുമെന്ന് ലീ പറഞ്ഞു. ഐപിഎല്ലില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ് ലീ. 2010 ഫെബ്രുവരിയിലാണ് ലീ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. 220 അന്താരാഷ്ട്ര ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ലീയുടെ സമ്പാദ്യം 380 വിക്കറ്റുകളാണ്. 25 ട്വന്റി 20 മത്സരങ്ങളില്‍ 28 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

 

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ബ്രെറ്റ് ലീ വിരമിച്ചുരാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ബ്രെറ്റ് ലീ വിരമിച്ചുരാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ബ്രെറ്റ് ലീ വിരമിച്ചുരാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ബ്രെറ്റ് ലീ വിരമിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക