Image

ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് പി.സി ജോര്‍ജിന്റെ അസഭ്യവര്‍ഷം; തന്തയ്ക്ക് പിറക്കായ്ക തന്നോട് പറയരുത്

Published on 13 July, 2012
ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് പി.സി ജോര്‍ജിന്റെ അസഭ്യവര്‍ഷം; തന്തയ്ക്ക് പിറക്കായ്ക തന്നോട് പറയരുത്
കൊച്ചി: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ വാക്ക്ശരം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും. ജോര്‍ജിനെതിരെ സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍ നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ആരാഞ്ഞ ഇന്ത്യാവിഷന്‍ വാര്‍ത്താഅവതാരകനാണ് ജോര്‍ജിന്റെ് നാവിന്റെ ചൂടറിഞ്ഞത്. ജോര്‍ജ് മൂന്ന് എംഎല്‍എമാര്‍ക്കൊപ്പം യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേക്കേറാന്‍ ശ്രമിച്ചുവെന്നും മ്രന്തിസഥാനമാണ് ജോര്‍ജ് ഇതിനു പ്രത്യുപകാരമായി ചോദിച്ചതെന്നും എന്നാല്‍ പാര്‍ട്ടി ഇത് നിഷേധിക്കുകയായിരുന്നുവെന്നും ജയരാജന്‍ ഇന്ത്യവിഷനോട് പറഞ്ഞിരുന്നു. ഇതില്‍ ജോര്‍ജിന്റെ അഭിപ്രായം തേടിയ ചാനല്‍ പ്രതിനിധിക്ക്' തന്തയ്ക്ക് പിറക്കായ്ക തന്നോട് പറയരുതെന്നും മാധ്യമ മര്യാദ പാലിക്കണമെന്നും ജോര്‍ജ് പറഞ്ഞു. മര്യാദയ്ക്ക് വര്‍ത്തമാനം പറഞ്ഞുപഠിക്കണം. ബോധമുള്ളവരാരും നിങ്ങള്‍ പറയുന്നത് വിശ്വസിക്കില്ല.

എല്‍ഡിഎഫിനൊപ്പം തന്റെ പട്ടിപോകും. ജയരാജന്‍ പൊട്ടനാണ്. പൊട്ടന്മാരുടെ കേന്ദ്രകമ്മിറ്റിയാണ് സിപിഎമ്മിനെ തകര്‍ക്കുന്നത്. സിപിഎമ്മിന്റെ കൊലപാതകരാഷ്ട്രീയത്തിനെതിരെ പ്രതികരിക്കുന്ന തന്നെ പാര്‍ട്ടി പ്രവര്‍ത്തകരെ വിട്ട് ഉപദ്രവിക്കാന്‍ ശ്രമിക്കുമ്പോള്‍ താന്‍ സിപിഎമ്മിനൊപ്പം പോകുമെന്ന് നിങ്ങള്‍ എന്തടിസ്ഥാനത്തിലാണ് പറയുന്നത്. എ.കെജി സെന്ററിന്റെ പടിക്കല്‍ താന്‍ പോകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നും ജോര്‍ജ് പൊട്ടിത്തെറിച്ചു.

സിപിഎമ്മില്‍ നിന്നും നാല് എംഎല്‍എമാര്‍ കൂടി പാര്‍ട്ടിവിട്ട് യുഡിഎഫിലേക്ക് വരാന്‍ സന്നദ്ധരായിരുന്നുവെന്ന് ജോര്‍ജ് വൈകിട്ട് ചില മാധ്യമങ്ങളോട് പറഞ്ഞതാണ് വിവാദത്തിന് തുടക്കമായത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും വേണ്ടെന്നു പറഞ്ഞതിനാലാണ് താന്‍ അത് അവസാനിപ്പിച്ചതെന്നും ജോര്‍ജ് പറഞ്ഞു. ആവശ്യത്തിന് ഭൂരിപക്ഷമായെന്നും ഇനി പേരുദോഷം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിലെ കണ്ണൂര്‍ ലോബിയുടെ പ്രവര്‍ത്തനത്തില്‍ മനംമടുത്താണ് നാല് പേര്‍ പാര്‍ട്ടിവിടാന്‍ ഒരുങ്ങിയതെന്നും ജോര്‍ജ് പറഞ്ഞിരുന്നു. ഇതില്‍ ജയരാജന്റെ അഭിപ്രായം തേടിയ ഇന്ത്യാവിഷനോട് ജോര്‍ജ് എല്‍ഡിഎഫിലേക്ക് വരാനൊരുങ്ങിയ കഥയാണ് പറഞ്ഞത്. ഇതാണ് ജോര്‍ജിനെ പ്രകോപിപ്പിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക