Image

പെണ്‍കുട്ടി പൊതുജനമധ്യത്തില്‍ അപമാനിക്കപ്പെട്ട സംഭവം: 4 യുവാക്കള്‍ അറസ്റ്റില്‍

Published on 13 July, 2012
പെണ്‍കുട്ടി പൊതുജനമധ്യത്തില്‍ അപമാനിക്കപ്പെട്ട സംഭവം: 4 യുവാക്കള്‍ അറസ്റ്റില്‍
ഗുവാഹട്ടി: ഇരുപതോളം യുവാക്കള്‍ ചേര്‍ന്ന്‌ പൊതുജനമധ്യത്തില്‍ വച്ച്‌ കൗമാരക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നാലു പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഗോഹട്ടിയിലെ ക്രിസ്‌ത്യന്‍ ബാസ്‌തിയിലെ തിരക്കേറിയ റോഡില്‍ തിങ്കളാഴ്‌ച രാത്രിയായിരുന്നു സംഭവം. സിറ്റി ബാറില്‍ ഒരു പാര്‍ട്ടിയ്‌ക്ക്‌ പോയ ശേഷം മടങ്ങി വരികയായിരുന്നു പെണ്‍കുട്ടി.

ഇരുപതോളം പേര്‍ ചേര്‍ന്ന്‌ പെണ്‍കുട്ടിയെ റോഡില്‍ വച്ച്‌ വളയുകയും മുടിപിടിച്ച്‌ വലിയ്‌ക്കുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇതെ തുടര്‍ന്ന്‌ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.

ഒരു സുഹൃത്തിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാനായാണ്‌ പെണ്‍കുട്ടി ബാറിലെത്തിയതെന്ന്‌ അസം ഡിജിപി പറഞ്ഞു. ബാറിനുള്ളില്‍ ഇവര്‍ ബാര്‍ ജീവനക്കാരുമായി വഴക്കുണ്ടാക്കി. ഇതെ തുടര്‍ന്ന്‌ ഇവരെ ബാറില്‍ നിന്ന്‌ പുറത്താക്കി. ഇതു കണ്ട ചിലര്‍ സാഹചര്യം മുതലെടുത്ത്‌ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.
പെണ്‍കുട്ടി പൊതുജനമധ്യത്തില്‍ അപമാനിക്കപ്പെട്ട സംഭവം: 4 യുവാക്കള്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക