Image

അനധികൃത സ്വത്ത്‌: മുന്‍മന്ത്രി രാജയെ എന്‍ഫോഴ്‌സ്‌മെന്റ്‌ ചോദ്യം ചെയ്‌തു

Published on 13 July, 2012
അനധികൃത സ്വത്ത്‌: മുന്‍മന്ത്രി രാജയെ എന്‍ഫോഴ്‌സ്‌മെന്റ്‌ ചോദ്യം ചെയ്‌തു
ന്യൂഡല്‍ഹി: അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജയെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ചോദ്യം ചെയ്‌തു. ടെലികോം മന്ത്രിയായിരിക്കെ, അനുവദിച്ച സ്‌പെക്ട്രം ലൈസന്‍സുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ക്ക്‌ പുറമെ, സ്വന്തം സാമ്പത്തിക സ്രോതസ്സ്‌ സംബന്ധിച്ചും അന്വേഷണസംഘം രാജയില്‍ നിന്ന്‌ വിവരങ്ങള്‍ ശേഖരിച്ചു. 2ജി അഴിമതിയുമായി ബന്ധപ്പെട്ട്‌ കലൈഞ്‌ജര്‍ ടി.വിയിലേക്ക്‌ ഒഴുകിയ കോഴപ്പണം സംബന്ധിച്ചാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ അന്വേഷിക്കുന്നത്‌. ഇതാദ്യമായാണ്‌ എന്‍ഫോഴ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ രാജയെ ചോദ്യം ചെയ്യുന്നത്‌.

രാജ സ്‌പെക്ട്രം ലൈസന്‍സ്‌ അനുവദിച്ച കമ്പനികളുമായി ബന്ധപ്പെട്ടവര്‍ കലൈഞ്‌ജര്‍ ടി.വിക്ക്‌ വന്‍തോതില്‍ പണം നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കണക്കില്‍പെടാത്ത പണമാണ്‌ ഇങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടതെന്ന്‌ വ്യക്തമായതോടെ കള്ളപ്പണ ഇടപാട്‌ നിരോധനിയമപ്രകാരം കേസെടുത്ത്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക