Image

15-കാരി പെണ്‍കുട്ടി പാലസ്‌തീനില്‍ മുനിസിപ്പാലിറ്റി മേയര്‍

Published on 13 July, 2012
15-കാരി പെണ്‍കുട്ടി പാലസ്‌തീനില്‍ മുനിസിപ്പാലിറ്റി മേയര്‍
വെസ്റ്റ്‌ ബാങ്ക്‌: 15-കാരി പെണ്‍കുട്ടി പാലസ്‌തീനില്‍ മുനിസിപ്പാലിറ്റി മേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയര്‍ എന്ന റെക്കോര്‍ഡ്‌ പെണ്‍കുട്ടിക്ക്‌ സ്വന്തം.

വെസ്റ്റ്‌ ബാങ്കിലെ തുര്‍ക്കുമാന്‍ സിറ്റി ഇനി ഒത്മാനി എന്ന 15 കാരിയുടെ ഭരണത്തിലായിരിക്കും. രണ്ടു മാസത്തേക്കാണ്‌ ഒത്മാന്‍ തന്‍െറ ഭരണപാടവം വിനിയോഗിക്കുക. ഒത്മാന്‍െറ വേനലവധിക്കാലമാണിത്‌. ധനകാര്യം ഒഴികെ മറ്റെല്ലാ ഔദ്യാഗിക രേഖകളിലും ഒപ്പു ഇടുന്നതും ജീവനക്കാരുടെ മേല്‍നോട്ടവും കുട്ടിയുടെ അധികാരപരിധിയില്‍ വരും. തെരഞ്ഞെടുക്കപ്പെട്ട മേയര്‍ സുഫ്യാന്‍ ഷാഹിദിന്‍െറ മേല്‍നോട്ടത്തിലായിരിക്കും ഒത്മാന്‍െറ പ്രവര്‍ത്തനം. യുവശാക്തീകരണ പരിപാടിയുടെ ഭാഗമായാണ്‌ ഈ തീരുമാനം നടപ്പാക്കുന്നത്‌.
15-കാരി പെണ്‍കുട്ടി പാലസ്‌തീനില്‍ മുനിസിപ്പാലിറ്റി മേയര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക