Image

ഒളിമ്പിക്സിന് പോകാന്‍ കല്‍മാഡിയ്ക്ക് അനുമതി

Published on 13 July, 2012
ഒളിമ്പിക്സിന് പോകാന്‍ കല്‍മാഡിയ്ക്ക് അനുമതി
ന്യൂഡല്‍ഹി: ലണ്ടന്‍ ഒളിമ്പിക്സിന് പോകാന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസിലെ പ്രതിയും ഗെയിംസ് സംഘാടക സമിതി അധ്യക്ഷനുമായിരുന്ന സുരേഷ് കല്‍മാഡിക്ക് ഡല്‍ഹി പാട്യാല കോടതി അനുമതി നല്‍കി. രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷന്‍ അസോസിയേഷനിലെ (ഐഎഎഎഫ്) അംഗമായതിനാല്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു കല്‍മാഡിയുടെ ഹര്‍ജിയിലെ ആവശ്യം. ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷന്റെ (എഎഎ) പ്രസിഡന്റ് കൂടി ആയതിനാല്‍ പ്രത്യേക യോഗങ്ങളിലും മറ്റും പങ്കെടുക്കേണ്ടതുണ്െടന്നും അപേക്ഷയില്‍ ഉന്നയിച്ചിരുന്നു. ജൂലൈ 26 മുതല്‍ ഓഗസ്റ് 13 വരെ ലണ്ടനിലാണ്് ഒളിമ്പിക്സ്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 90 കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ട്ടം വരുത്തിയെന്നാണ് കല്‍മാഡിക്കെതിരേയുള്ള കേസ്. കേസില്‍ അറസ്റിലായ കല്‍മാഡി ഒന്‍പത് മാസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പൂനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയാണ് കല്‍മാഡി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക