Image

ടി.പി.വധം: സി.എച്ച്.അശോകന് ജാമ്യം

Published on 13 July, 2012
ടി.പി.വധം: സി.എച്ച്.അശോകന് ജാമ്യം
കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2009ല്‍ ചോമ്പാല പോലീസ് രജിസ്റര്‍ ചെയ്ത ഗൂഢാലോചനക്കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.എച്ച്.അശോകന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. രണ്ടു കേസുകളിലും ജാമ്യം ലഭിച്ചതോടെ സി.എച്ച്.അശോകന്‍ ജയില്‍മോചിതനാവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക