Image

നൈജീരിയയിലെ എണ്ണ ടാങ്കര്‍ അപകടം; മരണസംഖ്യ 200 കവിഞ്ഞു

Published on 13 July, 2012
നൈജീരിയയിലെ എണ്ണ ടാങ്കര്‍ അപകടം; മരണസംഖ്യ 200 കവിഞ്ഞു
അബുജ: തെക്കന്‍ നൈജീരിയയില്‍ അപകടത്തില്‍ മറിഞ്ഞ എണ്ണടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു.. അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറിയില്‍നിന്ന് പെട്രോള്‍ ശേഖരിക്കന്‍ എത്തിയ ഗ്രാമീണരാണ് മരിച്ചത്. നിരവധിപേര്‍ക്ക് പൊള്ളലേറ്റു. ഗ്രാമവാസികള്‍ പെട്രോള്‍ ശേഖരിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് മരിച്ചത്. സതേണ്‍ റിവേഴ്സ് സംസ്ഥാനത്താണ് സംഭവം. ബസുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കവെയാണ് എണ്ണടാങ്കര്‍ മറിഞ്ഞത്. ഇതുവരെ 95 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 1998 ല്‍ നൈജീരിയയിലെ ജെസിയില്‍ എണ്ണ പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ച് ആയിരത്തോളം പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സമാനമായ അപകടത്തില്‍ അപകടത്തില്‍പ്പെട്ട പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 50 പേര്‍ മരിച്ചിരുന്നു. പെട്രോള്‍ ശേഖരിക്കാന്‍ എത്തിയവരാണ് രണ്ട് അപകടങ്ങളിലും മരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക