Image

ജാമ്യത്തിന് പണം: രണ്ട് ജഡ്ജിമാര്‍കൂടി അറസ്റ്റില്‍

Published on 12 July, 2012
ജാമ്യത്തിന് പണം: രണ്ട് ജഡ്ജിമാര്‍കൂടി അറസ്റ്റില്‍
ഹൈദരാബാദ്: കര്‍ണാടക മുന്‍മന്ത്രിയും ഖനിവ്യവസായിയുമായ ജി. ജനാര്‍ദന്‍ റെഡ്ഡിയുള്‍പ്പെട്ട കേസില്‍ ജാമ്യം നല്കാന്‍ പണം വാങ്ങിയതുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശ് അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി.) രണ്ട് ജഡ്ജിമാരെക്കൂടി അറസ്റ്റുചെയ്തു.

ശ്രീകാകുളം കുടുംബകോടതിജഡ്ജി ഡി. പ്രഭാകര്‍ റാവു, ഹൈദര്‍ഗുഡ സ്വദേശി കെ.ലക്ഷ്മീനരസിംഹ റാവു എന്നിവരാണ് അറസ്റ്റിലായത്. പ്രഭാകര്‍ റാവുവിനെ ആന്ധ്ര ഹൈക്കോടതി കഴിഞ്ഞയാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലക്ഷ്മീനരസിംഹറാവുവിനെ ബുധനാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നരസിംഹറാവുവിന്റെ വീട് എ.സി.ബി. ഉദ്യോഗസ്ഥര്‍ ബുധനാഴ്ച റെയ്ഡ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. ഈ കേസില്‍ ആന്ധ്ര ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്ത മൂന്നാമത്തെ ജഡ്ജിയാണ് റാവു. ഇദ്ദേഹത്തെ എ.സി.ബി. ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ചോദ്യംചെയ്തു.

ജാമ്യം നല്കുന്നതിന് 10 കോടിരൂപ കൈക്കൂലി വാങ്ങിയ സംഭവം സി.ബി.ഐ. പുറത്തുകൊണ്ടുവന്നതിനു ശേഷം അറസ്റ്റിലാകുന്ന ഏഴാമത്തെ വ്യക്തിയും മൂന്നാമത്തെ ജഡ്ജിയുമാണ് ലക്ഷ്മീനരസിംഹറാവു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക