Image

വിദ്യാര്‍ത്ഥിനിയുടെ മരണം: മുന്‍ എം.എല്‍.എ അറസ്റ്റില്‍

Published on 12 July, 2012
വിദ്യാര്‍ത്ഥിനിയുടെ മരണം: മുന്‍ എം.എല്‍.എ അറസ്റ്റില്‍
ചെന്നൈ: ഇടുക്കി പീരുമേട്ടിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനി തേനിയില്‍ മരിച്ച സംഭവത്തില്‍ തമിഴ്‌നാട് മുന്‍ എം.എല്‍.എയും രണ്ട് സഹായികളും അറസ്റ്റില്‍. പെരുമ്പല്ലൂരിലെ മുന്‍ എം.എല്‍.എ രാജ്കുമാര്‍ സഹായികളായ മഹേന്ദ്രന്‍, അന്‍പരശന്‍ എന്നിവരാണ് അറസ്റ്റിലായത്. ഡി.എം.കെ നേതാവായ രാജ് കുമാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് വിവരങ്ങള്‍ ആരായാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പോലീസ് തമിഴ്‌നാട്ടിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

പീരിമേട്ടിലെ തോട്ടം തൊഴിലാളികളുടെ മകള്‍ സത്യ കഴിഞ്ഞയാഴ്ചയാണ് തേനിയില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത്. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വിറ്റുവെന്നും കുട്ടി പീഡനത്തിന് ഇരയായെന്നും ഉള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിരുന്നു. എം.എല്‍.എയുടെ മകള്‍ക്കൊപ്പം സ്‌കൂളില്‍ അയയ്ക്കാമെന്ന് പറഞ്ഞാണ് കുട്ടിയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയതെന്ന് മാതാപിതാക്കള്‍ പറയുന്നു.
വിദ്യാര്‍ത്ഥിനിയുടെ മരണം: മുന്‍ എം.എല്‍.എ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക