ഡബ്ലിന്‍(അയര്‍ലന്‍ഡ്): സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് ചെയര്മാന് മാര്‍
മാത്യു അറയ്ക്കലിന് ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തില്‍ ഊഷ്മള വരവേല്പ് നല്കി.
ഇന്ത്യന്‍ എംബസി കേരള സമൂഹത്തിന് നല്കുന്ന സേവനങ്ങള്‍ക്ക് മാര്‍ അറയ്ക്കല്‍
നന്ദി പ്രകാശിപ്പിച്ചു. വിദ്യാഭ്യാസ -ആരോഗ്യ മേഖലകളില്‍ ഐറിഷ് ഗവണ്മെന്റുമായി
സഹകരിച്ചു പ്രവര്‍ത്തിക്കാവുന്ന വിവിധ തലങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.
ഫസ്റ്റ് കൗണ്‍സിലര്‍ ഡി.രാമമൂര്‍ത്തി, സെക്രട്ടറി രവികുമാര്‍, അല്മായ കമ്മീഷന്
സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ഫാ.മാത്യു അറയ്ക്കപ്പറമ്പില്‍, ജോയി
ലൂക്കന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.