Image

കര്‍ണാടക മുഖ്യമന്ത്രിയായി ജഗ്‌ദീഷ്‌ ഷെട്ടാര്‍ ചുമതലയേറ്റു

Published on 12 July, 2012
കര്‍ണാടക മുഖ്യമന്ത്രിയായി ജഗ്‌ദീഷ്‌ ഷെട്ടാര്‍ ചുമതലയേറ്റു
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ജഗ്‌ദീഷ്‌ ഷെട്ടാര്‍ ചുമതലയേറ്റു. മുഖ്യമന്ത്രിക്കു പുറമേ പുതിയ മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്‌ഞ ചെയ്‌തു. രാവിലെ രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ മുന്‍മുഖ്യമന്ത്രി സദാനന്ദ ഗൗഡയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. സര്‍ക്കാരിന്‌ പൂര്‍ണ്ണ പിന്തുണ അറിയിച്ച്‌ ഷെട്ടാറുടെ സമീപത്തുതന്നെയാണ്‌ ഗൗഡ ഇരിപ്പുറപ്പിച്ചത്‌. രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ 33 മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. എല്ലാവരും കാബിനറ്റ് റാങ്കിലുള്ളവരാണ്. 11 പേര്‍ പുതുമുഖങ്ങളാണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.എസ് ഈ​ശ്വരപ്പയും ആര്‍.അശോകുമാണ് ഉപമുഖ്യമന്ത്രിമാര്‍.

മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയാണ്‌ ഷെട്ടാറെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചത്‌. നാലു വര്‍ഷത്തിനിടെ കര്‍ണാടകയ്‌ക്ക് ലഭിക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാണ്‌ ലിങ്കായത്ത സമുദായ അംഗമായ ഷെട്ടാര്‍. പത്തു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കേയാണ്‌ അധികാരമാറ്റം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക