Image

'യക്ഷി'യുമായി സുരേഷ് ഉണ്ണിത്താന്റെ മകന്‍

അനില്‍ പെണ്ണുക്കര Published on 12 July, 2012
'യക്ഷി'യുമായി സുരേഷ് ഉണ്ണിത്താന്റെ മകന്‍
'ജാതകം' എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്റെ മകന്‍ അഭിറാം ചലച്ചിത്ര രംഗത്ത് സജീവമാകുന്നു. ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തിയ മകനെ ചലച്ചിത്ര സംവിധാന രംഗത്ത് പരിചയപ്പെടുന്നത് സുരേഷ് ഉണ്ണിത്താന്‍ തന്നെയാണ്. അഭിറാമിന്റെ ആദ്യസംരംഭമായ "യക്ഷി ഫെയ്ത്ത് ഫുളിയുവേഴ്‌സ്"ന്റെ പൂജ തിരുവനന്തപുരത്ത് നടന്നു. മാര്‍ ഇവാനിയോസ് കോളജിലും സര്‍വ്വോദയ സ്‌ക്കൂളിലും അഭിറാമിനോടൊപ്പം പഠിച്ച സുഹൃത്തുക്കള്‍ തന്നെയാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

'വെള്ളസാരിയുടത്ത യക്ഷി' എന്ന സങ്കല്പത്തില്‍ നിന്ന് മാറിയുള്ള പുതുതലമുറയുടെ സങ്കല്പമാണ് ചിത്രത്തിന് അവലംബിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥാഗതിക്ക് ക്രിയേറ്റഈവ് കോണ്‍ട്രിബ്യൂഷന്‍ നിര്‍വ്വഹിക്കുന്നത് 'നാഗബന്ധ'ത്തിന്റെ തിരക്കഥാകൃത്തായ ഡോ. കെ.അമ്പാടിയാണ്.

'യക്ഷി'യിലെ നായികമാര്‍ മിസ് മലബാര്‍ പട്ടം നേടിയ അവന്തിക മോഹന്‍, ലിഖിയ ജഹല്‍, പാര്‍വ്വതി നായര്‍ എന്നിവരാണ്. നായകന്‍മാരായി അഖില്‍ ദേവന്‍, ദീപക് വേണുഗോപാല്‍, മനോജ് മധുസൂദനന്‍ എന്നിവര്‍ അണിനിരക്കുന്നു. ചെറുപ്പത്തിന്റെ ആവേശവും, ചിന്തകളും തന്നെയാണ് ചിത്രത്തിന്റെ പ്രേരകശക്തി.

ഗാനരചന എം.ടി. പ്രദീപ്കുമാര്‍, ദേവദാസ് എന്നിവരാണ്. ക്യാമറ ജെവിന്‍ ജോം അയ്യനേത്ത്. സംഗീതം അരവിന്ദ് ചന്ദ്രശേഖര്‍, സീഷെല്‍ മൂവീസിന്റെ ബാനറില്‍ മധുസൂദനന്‍ മാവേലിക്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൂജാചടങ്ങില്‍ നടന്‍ മധു, കെ.മധു, രഞ്ജിത്ത്, അംബിക, ഉര്‍വ്വശി തുടങ്ങിയവര്‍ പങ്കെടുത്തു.
'യക്ഷി'യുമായി സുരേഷ് ഉണ്ണിത്താന്റെ മകന്‍'യക്ഷി'യുമായി സുരേഷ് ഉണ്ണിത്താന്റെ മകന്‍'യക്ഷി'യുമായി സുരേഷ് ഉണ്ണിത്താന്റെ മകന്‍'യക്ഷി'യുമായി സുരേഷ് ഉണ്ണിത്താന്റെ മകന്‍'യക്ഷി'യുമായി സുരേഷ് ഉണ്ണിത്താന്റെ മകന്‍'യക്ഷി'യുമായി സുരേഷ് ഉണ്ണിത്താന്റെ മകന്‍'യക്ഷി'യുമായി സുരേഷ് ഉണ്ണിത്താന്റെ മകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക