Image

ആറന്‍മുള വിമാനത്താവളം: വ്യവസായ മേഖലാ വിജ്ഞാപനം റദ്ദാക്കി

Published on 11 July, 2012
ആറന്‍മുള വിമാനത്താവളം: വ്യവസായ മേഖലാ വിജ്ഞാപനം റദ്ദാക്കി
തിരുവനന്തപുരം: ആറന്‍മുള വിമാനത്താവളത്തിനായി 2500 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് വ്യവസായ മേഖലയായി പ്രഖ്യാപിക്കാനുള്ള വിജ്ഞാപനം സര്‍ക്കാര്‍ ഭാഗികമായി റദ്ദാക്കി.

 2000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് വ്യവസായ മേഖലയായി പ്രഖ്യാപിക്കാനുള്ള വിജ്ഞാപനമാണ് റദ്ദാക്കിയത്. ഇതുസംബന്ധിച്ച ഉത്തരവില്‍ വ്യവസായ മന്ത്രി ഒപ്പിട്ടുവെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എല്‍ഡിഎഫ് സര്‍ക്കാരാണ് 2500 ഏക്കര്‍ ഭൂമി വ്യവസായ മേഖലയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. എന്നാല്‍ ആറന്‍മുള വിമാനത്താവളം വേണ്ടെന്നാണ് തന്റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സഭയില്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക