Image

ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ ഏവര്‍ക്കും മാതൃകയാവുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 11 July, 2012
ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ ഏവര്‍ക്കും മാതൃകയാവുന്നു
ലോസ്‌ ആഞ്ചലസ്‌: ഫോമാ തിരഞ്ഞെടുപ്പിന്റെ കളം മുറുകുമ്പോള്‍ ഫോമായുടെ തന്നെ വെസ്‌റ്റേണ്‍ റീജിയന്‍ ഏവര്‍ക്കും ഒരു ഉത്തമ മാതൃകയാവുന്നു. അമേരിക്കയുടെ പശ്ചിമഘട്ടത്തിലുള്ള സംസ്ഥാനങ്ങളിലെ മലയാളി അസ്സോസ്സിയേഷനുകള്‍ ഉള്‍പ്പെടുന്ന ഈ റീജിയന്‍, പ്രവര്‍ത്തനങ്ങള്‍ കൊണ്ടും പ്രശസ്‌തി കൊണ്ടും എന്നും മുന്നില്‍ നില്‍ക്കുന്നു. ഫോമായുടെ ദേശീയ തലത്തിലെക്കുള്ള നേതൃനിരയിലേക്ക്‌ കഴിവും പ്രാപ്‌തിയുമുള്ള നേതാക്കളെ നിര്‍ദ്ദേശിക്കുന്നതില്‍ ഈ റീജിയന്‍റെ ഒത്തൊരുമ വളരെ പ്രശംസനീയമാണ്‌.

2012- 2014 കാലയളവിലേക്കുള്ള റീജിയന്റെ പ്രതിനിധികളെ ഐക്യകണ്‌ഠ്യേന നിര്‍ദ്ദേശിച്ചു. 2010 ല്‍ ലാസ്‌ വേഗസില്‍ വെച്ചു നടന്ന അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ വമ്പിച്ച വിജയത്തിലെത്തിച്ചതിനു ആതിഥേയത്വം വഹിച്ച സംഘടനയുടെ മുന്‍ പ്രസിഡന്റ്‌ ബിജു തോമസ്‌ (ലാസ്‌ വെഗാസ്‌) റിജിയണല്‍ വൈസ്‌ പ്രസിഡന്റായ ഫോമായുടെ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന സജീവ്‌ വേലായുധന്‍ ജോയിന്റ്‌ ട്രഷററായും, ഫോമായുടെ മുന്‍ ട്രെഷറര്‍ ജോസഫ്‌ ഔസോ (ലോസ്‌ ആഞ്ചലസ്‌), വാഷിംഗ്‌ടണ്‍ കേരള അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌ പി എം മാത്യു എന്നിവര്‍ നാഷണല്‍ കമ്മറ്റി മെമ്പര്‍മരായും, ശ്രീമതി കുസുമം ടൈറ്റസ്‌ (സിയാറ്റില്‍) വനിതാ പ്രതിനിധിയായും തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ആശംസകള്‍ അറിയുക്കുന്നതിനോടൊപ്പം ഫോമായോടുള്ള പ്രത്യേകമായ നന്ദിയും ഇതോടൊപ്പം അറിയിക്കുന്നതായി വെസ്‌റ്റേണ്‍ റീജിയന്‍ പ്രതിനിധികള്‍ ഒരു പത്രകുറുപ്പില്‍ അറിയിച്ചു.
ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ ഏവര്‍ക്കും മാതൃകയാവുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക