Image

മദ്യപിച്ച് വിമാനം പറത്തുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കുന്നു

Published on 11 July, 2012
മദ്യപിച്ച് വിമാനം പറത്തുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കുന്നു
നെടുമ്പാശ്ശേരി: പൈലറ്റുമാര്‍ മദ്യപിച്ച് വിമാനം പറത്തുന്നത് തടയാന്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിര്‍ദേശപ്രകാരമാണിത്. വിമാനം പറത്താന്‍ എത്തുന്ന പൈലറ്റിനേയും കാബിന്‍ ക്രൂകളേയും വിമാനത്തില്‍ കയറും മുമ്പ് മദ്യപിച്ചുണ്ടോ എന്നറിയാന്‍ പരിശോധന നടത്താറുണ്ട്. ആല്‍ക്കോ സെന്‍സര്‍  3 എന്ന ഉപകരണം ഉപയോഗിച്ചാണ് നിലവില്‍ പരിശോധന നടത്തുന്നത്.

ഈ സംവിധാനം ഉപയോഗിക്കുമ്പോള്‍ തട്ടിപ്പിനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ആല്‍ക്കോ സെന്‍സര്‍  4 ഉപകരണം ഉപയോഗിച്ച് പരിശോധന നടത്താനാണ് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആല്‍ക്കോ സെന്‍സര്‍  3 ഉപകരണം ഉപയോഗിച്ചാല്‍ പൈലറ്റ് ഊതിയോ എന്ന് മനസ്സിലാക്കാന്‍ കഴിയില്ല. എന്നാല്‍ ആല്‍ക്കോ സെന്‍സര്‍  4 ഉപകരണം ഉപയോഗിച്ച് പരിശോധിക്കുമ്പോള്‍ പൈലറ്റ് ശരിയായി ഊതുന്നുണ്ടോ എന്ന് തിരിച്ചറിയാനാകും.

പൈലറ്റുമാരില്‍ ചിലര്‍ മദ്യപിച്ച് വിമാനം പറത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം. മദ്യപിച്ചിട്ടുള്ളതായി കണ്ടെത്തിയാല്‍ നടപടിയും ഉണ്ടാകും. ഒരുതവണ പിടികൂടിയാല്‍ താക്കീതു നല്‍കും. രണ്ടാമതും പിടികൂടിയാല്‍ 5 വര്‍ഷത്തേക്ക് പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക