Image

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് പിന്നില്‍ വന്‍സംഘം

Published on 11 July, 2012
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് പിന്നില്‍ വന്‍സംഘം
കോയമ്പത്തൂര്‍: സായ്ബാബ കോളനിയിലെ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഒലവക്കോട്ടുനിന്ന് പിടിയിലായ ഡിണ്ടിഗല്‍സ്വദേശിയില്‍നിന്ന് പോലീസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി സൂചന. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനുപിന്നില്‍ അന്തഃസംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന വന്‍സംഘമുണ്ടെന്നാണ് വിവരം.

ശെല്‍വംമാത്രം പതിനഞ്ചോളം കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. കേരളത്തിലുള്‍പ്പെടെ പോലീസന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് ഡിണ്ടിഗല്‍ കോവില്‍ത്തെരുവ് പരുവത്ത്പടിസ്വദേശി ശെല്‍വം (32) ഹേമാംബികനഗര്‍ പോലീസിന്റെ പിടിയിലായത്. സായ്ബാബകോളനി ഇടയാര്‍പാളയത്തെ ആനന്ദന്റാണി ദമ്പതിമാരുടെ മകള്‍ കാര്‍ത്യായനിയെയാണ് (6) ശെല്‍വം തട്ടിക്കൊണ്ടുപോയത്. കോയമ്പത്തൂര്‍പോലീസിന് കൈമാറിയ ശെല്‍വത്തില്‍നിന്നാണ് കൂടുതല്‍വിവരങ്ങള്‍ ലഭിച്ചത്.

പൂമാര്‍ക്കറ്റിനുസമീപത്തെ ഒരു ഹോട്ടലിലാണ് ശെല്‍വം താമസിച്ചിരുന്നത്. കൂട്ടാളി സുബ്രഹ്മണ്യത്തെയും (35)പോലീസ് പിടികൂടിയിട്ടുണ്ട്.

ഒലവക്കോട്ടുകാരിയായ മീന (35) എന്ന സ്ത്രീയ്ക്ക് കൈമാറാനാണ് കുട്ടിയെ പാലക്കാട്ടെത്തിച്ചതെന്നാണ് വിവരം. മീന ആവശ്യപ്പെട്ടതിനനുസരിച്ച് ശെല്‍വം കുട്ടികളെ തട്ടിക്കൊണ്ടുപോയി ഏല്പിച്ചിരുന്നു. ബാലവേലയ്ക്കും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമാണ് വാങ്ങുന്നകുട്ടികളെ സംഘം ഉപയോഗിച്ചിരുന്നത്. വിദേശങ്ങളിലേക്ക് കയറ്റിയയച്ചിരുന്നതായും പറയുന്നു.

16 കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് ശെല്‍വം ആദ്യം പോലീസിനോട്പറഞ്ഞത്. എന്നാല്‍, പിന്നീട് ഇത് മാറ്റിപ്പറഞ്ഞു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ശെല്‍വം പറഞ്ഞകാര്യങ്ങളുമായി ബന്ധപ്പെട്ട് തിരുപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍ എന്നിവിടങ്ങളില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇവിടങ്ങളില്‍നിന്ന് കുട്ടികളെ കടത്തിക്കൊണ്ടുപോയിരുന്നെന്നാണ് ശെല്‍വം ആദ്യം മൊഴിനല്‍കിയത്.ശെല്‍വംപറഞ്ഞ മീന എന്ന സ്ത്രീക്കായി പോലീസ് കേരളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക