Image

മെട്രോ റെയില്‍: ആദ്യ നിര്‍മാണം ആലുവയില്‍ നിന്ന്

Published on 11 July, 2012
മെട്രോ റെയില്‍: ആദ്യ നിര്‍മാണം ആലുവയില്‍ നിന്ന്
കൊച്ചി: മെട്രോ റെയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആലുവയില്‍ നിന്നാരംഭിക്കുമെന്ന് ഉറപ്പായി. താരതമ്യേന തിരക്ക് കുറഞ്ഞ വിശാലമായ സ്ഥലങ്ങളില്‍ നിര്‍മാണം വേഗം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ആലുവയില്‍ പണി തുടങ്ങുന്നത്. മറ്റ് മേഖലകളിലെപോലെ സ്ഥലം ഏറ്റെടുക്കുവാന്‍ ഇവിടെ കൂടുതല്‍ തടസ്സങ്ങള്‍ ഉയര്‍ന്നു വരാത്തതും കാരണമാണ്. 

അതേ സമയം മുഴുവന്‍ സ്‌റ്റേഷനുകള്‍ക്കും ആവശ്യമായ സ്ഥലം എത്ര വേണമെന്ന് കുസാറ്റിന്റെ പഠന റിപ്പോര്‍ട്ട് കിട്ടിയാലെ വ്യക്തമാക്കാന്‍ സാധിക്കൂ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുന്നതിന്റെ ഭാഗമായി ഈ ഭാഗത്തുള്ള ഭൂഗര്‍ഭ കേബിളുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പദ്ധതി കടന്നുപോകുന്ന റോഡിലുള്ള കേബിളുകള്‍, ഇലക്ട്രിക്ക് പോസ്റ്റുകള്‍, പൈപ്പുകള്‍, ഒപ്റ്റിക് ഫൈബര്‍ കേബിളുകള്‍ തുടങ്ങിയ വസ്തുക്കളുടെ പൂര്‍ണ വിവരങ്ങളാണ് കൊച്ചി മെട്രോ റെയില്‍ ആവശ്യപ്പെട്ടത്. നിര്‍മാണ വേളയിലോ അതിനു ശേഷമോ ഇതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുവേണ്ടിയാണ് അവ ക്യത്യമായി അറിഞ്ഞ് മാറ്റി സ്ഥാപിക്കുവാന്‍ വിവരങ്ങള്‍ തിരക്കിയത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക