Image

കരുതല്‍ തടങ്കലിലുള്ള വ്യക്തിയുടെ വിവരങ്ങള്‍ പുറത്തുവിടാനാവില്ല: സുപ്രീംകോടതി

Published on 11 July, 2012
കരുതല്‍ തടങ്കലിലുള്ള വ്യക്തിയുടെ വിവരങ്ങള്‍ പുറത്തുവിടാനാവില്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: അറസ്റ്റിനു മുമ്പ് ഒരു വ്യക്തിയെ കരുതല്‍ തടവിലാക്കിയതിന്റെ കാരണം വിവരാവകാശനിയമപ്രകാരം പുറത്തുവിടാന്‍ ഭരണകൂടത്തിനു ബാധ്യതയില്ലെന്നു സുപ്രീംകോടതി വിധിച്ചു. ജസ്റ്റീസുമാരായ അല്‍തമാസ് കബീര്‍, ജ്ഞാനസുധ മിശ്ര, ജെ. ചെലമേശ്വര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണു വിധി പുറപ്പെടുവിച്ചത്. 

ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തതിന്റെ കാരണം വെളിപ്പെടുത്തണമെന്നു ഭരണഘടനയുടെ 22-ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. എന്നാല്‍, 2005 ലെ വിവരാവകാശ നിയമത്തില്‍ വ്യവസ്ഥയുണെ്ടങ്കിലും അറസ്റ്റിനു മുമ്പ് വ്യക്തിയെ കരുതല്‍ തടവിലാക്കിയതിന്റെ കാരണം വെളിപ്പെടുത്താന്‍ ഭരണകൂടത്തിനു ബാധ്യതയില്ലെന്നു കോടതി വ്യക്തമാക്കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക