Image

ഷീബയുടെ വലയില്‍ വീണ്ടും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ കുടുങ്ങി

Published on 11 July, 2012
ഷീബയുടെ വലയില്‍ വീണ്ടും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ കുടുങ്ങി
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ബംഗ്‌ളാദേശ് യുവതിയുടെ വലയില്‍ വീണ്ടും മറ്റൊരു ഇന്ത്യന്‍ സൈനികോദ്യോഗസ്ഥന്‍ കുടുങ്ങിയതിനെപ്പറ്റി അന്വേഷണം ആരംഭിച്ചു. ആര്‍മിയിലെ ഒരു ലഫ്. കേണലാണ് ബംഗ്‌ളാദേശ് യുവതിയുമായി ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്. ഷീബ എന്ന പേരുകാരിയായ യുവതി ധാക്കയില്‍ വച്ച് കഴിഞ്ഞ മേയില്‍ മറ്റൊരു ലഫ്. കേണലുമായി സൗഹൃദം സ്ഥാപിച്ചതു വിവാദമായിരുന്നു. ഇതേ ഷീബ ഇപ്പോള്‍ രാജസ്ഥാനിലെ സൂറത്ത്ഗഢ് ജില്ലയില്‍ സേവനമനുഷ്ഠിക്കുന്ന ലഫ്. കേണലുമായിട്ടാണു ചങ്ങാത്തം സ്ഥാപിച്ചിരിക്കുന്നതെന്നു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കണെ്ടത്തി. ഇയാള്‍ ഫേസ്ബുക്കിലൂടെ ഷീബയുമായി പതിവായി ചാറ്റിംഗ് നടത്തുന്നുണ്ടായിരുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക