Image

കെ.ആര്‍. നാരായണനും വാജ്‌പേയിയും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ പുറത്തുവിടരുതെന്നു കോടതി

Published on 11 July, 2012
കെ.ആര്‍. നാരായണനും വാജ്‌പേയിയും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ പുറത്തുവിടരുതെന്നു കോടതി
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചു മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനും മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയും നടത്തിയ കത്തിടപാടുകള്‍ പുറത്തുവിടരുതെന്നു ഡല്‍ഹി ഹൈക്കോടതി. കത്തിടപാടുകള്‍ വെളിപ്പെടുത്താനുള്ള ദേശീയ വിവരാവകാശ കമ്മീഷന്റെ ഉത്തരവു ഹൈക്കോടതി റദ്ദാക്കി. ആര്‍.സി. രമേശ് എന്നയാളാണു കത്തുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ടു വിവരാവകാശ കമ്മീഷനെ സമീപിച്ചത്. 

2002 ഫെബ്രുവരി 28നും മാര്‍ച്ച് 15നും ഇടയില്‍ ഇരുവരും നടത്തിയ കത്തിടപാടുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നായിരുന്നു കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ നിര്‍ദേശം. വിവരാവകാശ കമ്മീഷണറുടെ 2006 ഓഗസ്റ്റിലെ ഉത്തരവു ചോദ്യംചെയ്തു കേന്ദ്ര സര്‍ക്കാരാണു ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. 

പ്രധാനമന്ത്രിയും രാഷ്ട്രപതിയും തമ്മില്‍ നടത്തിയ ആശയവിനിമയം വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയയാള്‍ അറിയേണ്ടതില്ലെന്നു ജസ്റ്റീസ് അനില്‍കുമാര്‍ വ്യക്തമാക്കി. ഈ കത്തുകള്‍ ദേശസുരക്ഷയുമായി ബന്ധപ്പെട്ടതാണ്. ഇക്കാര്യത്തില്‍ രാഷ്്ട്രതാത്പര്യം പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക