Image

കിംഗ്ഫിഷര്‍ 12 സര്‍വീസുകള്‍ റദ്ദാക്കി

Published on 11 July, 2012
കിംഗ്ഫിഷര്‍ 12 സര്‍വീസുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ഒരുവിഭാഗം പൈലറ്റുമാര്‍ സമരം ആരംഭിച്ചതിനെത്തുടര്‍ന്ന് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഇന്നലെ 12 സര്‍വീസുകള്‍ റദ്ദാക്കി. മാസങ്ങളായി ശമ്പളം കുടിശികയായതിനെത്തുടര്‍ന്നാണു പൈലറ്റുമാര്‍ സമരം ആരംഭിച്ചത്.

ബാംഗളൂരില്‍ നിന്നുള്ള ഒമ്പതു സര്‍വീസുകളും ഡല്‍ഹിയില്‍ നിന്നുള്ള മൂന്നു സര്‍വീസുകളുമാണ് ഇന്നലെ റദ്ദാക്കിയത്. ആകെ 15 വിമാനങ്ങളാണു കിംഗ്ഫിഷറിനായി സര്‍വീസ് നടത്തിയിരുന്നത്. ഇനി മൂന്നുവിമാനങ്ങള്‍ മാത്രമേ സര്‍വീസിനുള്ളൂ. ആഭ്യന്തര സര്‍വീസിന് ഉപയോഗിക്കുന്ന 70 സീറ്റ് ടര്‍ബോ പ്രൊപ് വിമാനങ്ങളുടെ സര്‍വീസാണു നിര്‍ത്തിവച്ചത്. പൈലറ്റുമാരുമായി കമ്പനി സിഇഒ സഞ്ജയ് അഗര്‍വാള്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാളെ മുതല്‍ ശമ്പളം വിതരണം ചെയ്യുമെന്ന് അറിയിച്ചെങ്കിലും അതു വിശ്വാസത്തിലെടുക്കാന്‍ പൈലറ്റുമാര്‍ തയാറായില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക